Summary
ഡെല്‍ഹി: എച്ച്ഡിഎഫ്‌സി ലിമിറ്റഡും എച്ച്ഡിഎഫ്‌സി ബാങ്കും തമ്മിലുള്ള ലയനത്തിന് ആര്‍ബിഐ അംഗീകാരം. ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ബിഎസ്‌ഇ യിൽ നിന്നും എൻഎസ്ഇയിൽ നിന്നും ലയന അനുമതി ലഭിച്ചിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ഏപ്രില്‍ നാലിനാണ് ഏകദേശം $40 ബില്യണ്‍ മൂല്യമുള്ള ലയനം പ്രഖ്യാപിച്ചത്. ആഭ്യന്തര മോര്‍ട്ട്ഗേജ് വായ്പാ ദാതാക്കളില്‍ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് എച്ച്ഡിഎഫ്‌സി. നിബന്ധനകള്‍ക്ക് വിധേയമായാണ് ആര്‍ബിഐ അംഗീകാരം നല്‍കിയിരിക്കുന്നത്. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ), […]
ഡെല്‍ഹി: എച്ച്ഡിഎഫ്‌സി ലിമിറ്റഡും എച്ച്ഡിഎഫ്‌സി ബാങ്കും തമ്മിലുള്ള ലയനത്തിന് ആര്‍ബിഐ അംഗീകാരം. ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം ബിഎസ്‌ഇ യിൽ നിന്നും എൻഎസ്ഇയിൽ നിന്നും ലയന അനുമതി ലഭിച്ചിരുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് ഏപ്രില്‍ നാലിനാണ് ഏകദേശം $40 ബില്യണ്‍ മൂല്യമുള്ള ലയനം പ്രഖ്യാപിച്ചത്. ആഭ്യന്തര മോര്‍ട്ട്ഗേജ് വായ്പാ ദാതാക്കളില്‍ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് എച്ച്ഡിഎഫ്‌സി. നിബന്ധനകള്‍ക്ക് വിധേയമായാണ് ആര്‍ബിഐ അംഗീകാരം നല്‍കിയിരിക്കുന്നത്.
കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ), നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി), ബാധകമായ മറ്റ് അധികാരികള്‍, കമ്പനികളുടെ ബന്ധപ്പെട്ട ഓഹരി ഉടമകള്‍, കടക്കാര്‍ എന്നിവരില്‍ നിന്നുള്ള വിവിധ നിയമപരവും നിയന്ത്രണപരവുമായ അംഗീകാരങ്ങള്‍ക്ക് വിധേയമാണ് ലയന നിര്‍ദ്ദേശം.
ലയന ശേഷം സ്ഥാപനത്തിന് 18 ലക്ഷം കോടി രൂപയോളം ആസ്തിയുണ്ടാകും. റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായി 2024 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ലയന നടപടികള്‍ പൂര്‍ത്തിയാകും.
കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ കൈവശമാകും. എച്ച്ഡിഎഫ്‌സിയുടെ നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരിയും സ്വന്തമാകും.
ഓരോ എച്ച്ഡിഎഫ്‌സി ഓഹരി ഉടമക്കും 25 ഓഹരിക്കു പകരം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും.
ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നു വരെ, എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം 8.36 ലക്ഷം കോടി രൂപയും (110 ബില്യണ്‍ ഡോളര്‍), എച്ച്ഡിഎഫ്സിയുടേത് 4.46 ലക്ഷം കോടി രൂപയുമാണ് (59 ബില്യണ്‍ ഡോളര്‍).
ലയനത്തിനുശേഷം എച്ച്ഡിഎഫ്സി ബാങ്ക് ഐസിഐസിഐ ബാങ്കിന്റെ ഇരട്ടി വലുപ്പമുള്ളതായിരിക്കും. നിലവില്‍ ഏറ്റവും വലിയ മൂന്നാമത്തെ വായ്പ ദാതാക്കളാണ്.
വായിക്കുക:
കോര്‍പ്പറേറ്റ് ചരിത്രത്തിലെ വന്‍ ഏറ്റെടുക്കല്‍; വിപണി മൂല്യത്തില്‍ എച്ച്ഡിഎഫ്‌സി രാജ്യത്തെ രണ്ടാമത്തെ കമ്പനി