image

23 Jun 2022 6:07 AM GMT

Banking

അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: അമിത് ഷാ

MyFin Desk

അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍  വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: അമിത് ഷാ
X

Summary

ഡെല്‍ഹി: അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ ക്രമാനുഗതമായ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മത്സരത്തില്‍ തുടരാന്‍ ആധുനിക ബാങ്കിംഗ് രീതികള്‍ അവലംബിക്കണമെന്നും സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു. അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളിലെ പരിഷ്‌കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ അദ്ദേഹം ഘടനാപരമായ മാറ്റങ്ങള്‍ വരുത്താനും അക്കൗണ്ടിംഗ് പ്രക്രിയകള്‍ കംപ്യൂട്ടര്‍വത്കരിക്കാനും ഈ മേഖലയിലെ യുവ പ്രതിഭകളെ ചേര്‍ക്കാനും ആവശ്യപ്പെട്ടു.നിലവില്‍, ഡെപ്പോസിറ്റ്, അഡ്വാന്‍സ് പേയ്മെന്റ് എന്നിവയുടെ കാര്യത്തില്‍ മൊത്തം ബാങ്കിംഗ് മേഖലയില്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ പങ്ക് നിസ്സാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 1,534 […]


ഡെല്‍ഹി: അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ ക്രമാനുഗതമായ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മത്സരത്തില്‍ തുടരാന്‍ ആധുനിക ബാങ്കിംഗ് രീതികള്‍ അവലംബിക്കണമെന്നും സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു. അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളിലെ പരിഷ്‌കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ അദ്ദേഹം ഘടനാപരമായ മാറ്റങ്ങള്‍ വരുത്താനും അക്കൗണ്ടിംഗ് പ്രക്രിയകള്‍ കംപ്യൂട്ടര്‍വത്കരിക്കാനും ഈ മേഖലയിലെ യുവ പ്രതിഭകളെ ചേര്‍ക്കാനും ആവശ്യപ്പെട്ടു.നിലവില്‍, ഡെപ്പോസിറ്റ്, അഡ്വാന്‍സ് പേയ്മെന്റ് എന്നിവയുടെ കാര്യത്തില്‍ മൊത്തം ബാങ്കിംഗ് മേഖലയില്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ പങ്ക് നിസ്സാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 1,534 അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളും 54 ഷെഡ്യൂള്‍ഡ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുമുണ്ട്. എന്നാല്‍ വികസനം സമമല്ല. തങ്ങള്‍ക്ക് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ക്രമാനുഗതമായ വികസനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വികസനം ഭാവിയില്‍ മത്സരം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 100 വര്‍ഷം പൂര്‍ത്തിയാക്കിയ നിരവധി അര്‍ബന്‍ സഹകരണ ബാങ്കുകളെ മന്ത്രി ആദരിച്ചു.