Summary
ഡെല്‍ഹി: മൂലധനാധിഷ്ഠിത ബിസിനസ് വളര്‍ച്ചയ്ക്കും നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുമായി 2,500 കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിട്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക യോഗത്തില്‍ ഓഹരി ഉടമകളുടെ അംഗീകാരം നേടിയിരുന്നെങ്കിലും മൂലധന സമാഹരണം നടന്നിരുന്നില്ല. ജൂലൈ 12 ന് നടക്കാനിക്കിരിക്കുന്ന ഓഹരി ഉടമകളുടെ അടുത്ത വാര്‍ഷിക പൊതുയോഗത്തില്‍ അംഗീകാരം തേടാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. വിവിധ രീതികളിലൂടെ ഇന്‍ഷുറന്‍സ് സെക്യൂരിറ്റികള്‍ വിതരണം ചെയ്ത് ആദ്യ ഘട്ടത്തില്‍ 2000 കോടി സമാഹരിക്കാനാണ് പദ്ധതി. സ്വകാര്യ പ്ലെയ്സ്മെന്റ് അടിസ്ഥാനത്തില്‍ ബോണ്ടുകള്‍ […]
ഡെല്‍ഹി: മൂലധനാധിഷ്ഠിത ബിസിനസ് വളര്‍ച്ചയ്ക്കും നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുമായി 2,500 കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിട്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക യോഗത്തില്‍ ഓഹരി ഉടമകളുടെ അംഗീകാരം നേടിയിരുന്നെങ്കിലും മൂലധന സമാഹരണം നടന്നിരുന്നില്ല.
ജൂലൈ 12 ന് നടക്കാനിക്കിരിക്കുന്ന ഓഹരി ഉടമകളുടെ അടുത്ത വാര്‍ഷിക പൊതുയോഗത്തില്‍ അംഗീകാരം തേടാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. വിവിധ രീതികളിലൂടെ ഇന്‍ഷുറന്‍സ് സെക്യൂരിറ്റികള്‍ വിതരണം ചെയ്ത് ആദ്യ ഘട്ടത്തില്‍ 2000 കോടി സമാഹരിക്കാനാണ് പദ്ധതി.
സ്വകാര്യ പ്ലെയ്സ്മെന്റ് അടിസ്ഥാനത്തില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ ബേസല്‍ III മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് 500 കോടി രൂപ കൂടി സമാഹരിക്കുന്നതിനുള്ള അനുമതിയും തേടും.
ബിസിനസ് വളരുന്നതിനനുസരിച്ച്, മൂലധനം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇടത്തരം മുതല്‍ ദീര്‍ഘകാലം വരെയുള്ള ശക്തമായ വളര്‍ച്ചാ പാത തുടരുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു. ഈ നേട്ടം കൈവരിക്കുന്നതിനുള്ള പ്രധാന ആവശ്യകതകളിലൊന്നാണ് മതിയായ മൂലധനത്തിന്റെ ലഭ്യതയെന്നത്.
ലഭ്യമായ ബിസിനസ്സ് അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ഉചിതമായ മൂലധനം നിലനിര്‍ത്തുന്നതിനുമുള്ള സജീവമായ നീക്കമെന്ന നിലയില്‍, അധിക മൂലധനം സമാഹരിക്കേണ്ടതിന്റെ ആവശ്യകത ബാങ്ക് വ്യക്തമാാക്കി.
ഒരു സ്വകാര്യ പ്ലെയ്സ്മെന്റ് അടിസ്ഥാനത്തില്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്ലേസ്മെന്റ് (ക്യുഐപി) വഴി ബാങ്കിന് വിദേശ കറന്‍സികളില്‍ മൂലധനം സമാഹരിക്കാം. വിദേശ കറന്‍സി കണ്‍വെര്‍ട്ടിബിള്‍ ബോണ്ടുകള്‍ വിതരണം ചെയ്തും മൂലധനം നേടാം. പൂര്‍ണ്ണമായി മാറ്റാവുന്ന കടപ്പത്രങ്ങള്‍ അല്ലെങ്കില്‍ ഭാഗികമായി മാറ്റാവുന്ന കടപ്പത്രങ്ങള്‍, മറ്റേതെങ്കിലും സാമ്പത്തിക ഉപകരണങ്ങള്‍ അല്ലെങ്കില്‍ സെക്യൂരിറ്റികള്‍ എന്നിവ ഓഹരികളാക്കിയും പണം ശേഖരിക്കാം.
അംഗങ്ങളുടെ അംഗീകാരം നേടിക്കഴിഞ്ഞാല്‍ ബാങ്കിന്റെ മൊത്തത്തിലുള്ള വായ്പാ പരിധിക്കുള്ളില്‍ 500 കോടി രൂപ വരെ പല തവണകളായി കടപ്പത്രങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ കറന്‍സികളില്‍ പണം കടം വാങ്ങാമെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്.