image

20 Jun 2022 12:38 AM GMT

Banking

വായ്‌പകൾ കേന്ദ്രീകരിച്ച് പ്രവർത്തനം മെച്ചപ്പെടുത്താന്‍ കനറ ബാങ്ക്

PTI

വായ്‌പകൾ കേന്ദ്രീകരിച്ച് പ്രവർത്തനം മെച്ചപ്പെടുത്താന്‍ കനറ ബാങ്ക്
X

Summary

ഡെല്‍ഹി: താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്നതായി കനറ ബാങ്ക്. ചെറുതും വലുതുമായ റീട്ടെയില്‍ വായ്‌പകള്‍ക്ക് സംതുലിതമായി ശ്രദ്ധകേന്ദ്രീകരിക്കാനും അതോടൊപ്പം ഡിജിറ്റൈസേഷനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ബാങ്ക് ഒരുങ്ങുന്നത്. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് അതിന്റെ അറ്റാദായത്തില്‍ ഇരട്ടി വര്‍ധന രേഖപ്പെടുത്തിയിരുന്നു. 2021-22 കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 5,678 കോടി രൂപയായിരുന്നു. ഇത് 122 ശതമാനം ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തന ലാഭം 17 ശതമാനം വര്‍ദ്ധിച്ച് 23,089 കോടി രൂപയായി. 2021 മാര്‍ച്ചില്‍ […]


ഡെല്‍ഹി: താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്നതായി കനറ ബാങ്ക്. ചെറുതും വലുതുമായ റീട്ടെയില്‍ വായ്‌പകള്‍ക്ക് സംതുലിതമായി ശ്രദ്ധകേന്ദ്രീകരിക്കാനും അതോടൊപ്പം ഡിജിറ്റൈസേഷനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ബാങ്ക് ഒരുങ്ങുന്നത്.

2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് അതിന്റെ അറ്റാദായത്തില്‍ ഇരട്ടി വര്‍ധന രേഖപ്പെടുത്തിയിരുന്നു.

2021-22 കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 5,678 കോടി രൂപയായിരുന്നു. ഇത് 122 ശതമാനം ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തന ലാഭം 17 ശതമാനം വര്‍ദ്ധിച്ച് 23,089 കോടി രൂപയായി.

2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 2,558 കോടി രൂപ അറ്റാദായമായിരുന്നു ബാങ്ക് നേടിയിരുന്നത്.

2022 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ കാസ (CASA; കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട്) യുടെ പ്രകടനം 2021 മാര്‍ച്ചിലെ 3,30,656 കോടി രൂപയില്‍ നിന്ന് 11.5 ശതമാനം വര്‍ധിച്ച് 3,68,732 കോടി രൂപയായി. സേവിംഗ്‌സ് ഡെപ്പോസിറ്റുകളില്‍ 12.2 ശതമാനം വളര്‍ച്ചയോടെ 3,15,916 കോടി രൂപയായും കറന്റ് ഡെപ്പോസിറ്റ് 7.5 ശതമാനം വര്‍ധിച്ച് 52,816 കോടി രൂപയുമായി വളര്‍ച്ച നേടി.

2022 മാര്‍ച്ച് വരെ എംഎസ്എംഇ-ക്കായി ബാങ്ക് നല്‍കിയിരിക്കുന്ന വായ്പ 11,9,026 കോടി രൂപയും. എംഎസ്ഇ-ക്കായി നല്‍കിയിരിക്കുന്ന വായ്പ 1,01,716 കോടി രൂപയുമാണ്.

ഈ വിഭാഗത്തിലേക്കുള്ള വായ്പ നല്‍കല്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ നിറവേറ്റുന്ന സ്‌കീമുകളും, ഉത്പന്നങ്ങളും ഈ മേഖലയില്‍ ആരംഭിച്ചതായും ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.