1 Jun 2022 3:42 AM
Summary
ഡെല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഫണ്ട് അടിസ്ഥാനത്തിലുള്ള വായ്പാ നിരക്ക് 15 ബേസിസ് പോയിന്റ് അഥവാ 0.15 ശതമാനം വര്‍ധിപ്പിച്ചു. വായ്പയെടുക്കുന്നവരുടെ ഇഎംഐകള്‍ ഇനി നേരിയ വര്‍ധനവുണ്ടാകും. പുതിയ നിരക്കുകള്‍ ഇന്ന മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പിഎന്‍ബി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. മെയ് മാസത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് സൈക്കിള്‍ നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ പരിഷ്‌കരണം. ബാങ്കുകള്‍ക്ക് ഹ്രസ്വകാല വായ്പ നല്‍കുന്ന റിപ്പോ നിരക്ക് ആര്‍ബിആ 0.40 ശതമാനം മുതല്‍ 4.40 […]
ഡെല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഫണ്ട് അടിസ്ഥാനത്തിലുള്ള വായ്പാ നിരക്ക് 15 ബേസിസ് പോയിന്റ് അഥവാ 0.15 ശതമാനം വര്‍ധിപ്പിച്ചു. വായ്പയെടുക്കുന്നവരുടെ ഇഎംഐകള്‍ ഇനി നേരിയ വര്‍ധനവുണ്ടാകും. പുതിയ നിരക്കുകള്‍ ഇന്ന മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പിഎന്‍ബി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
മെയ് മാസത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് സൈക്കിള്‍ നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ പരിഷ്‌കരണം. ബാങ്കുകള്‍ക്ക് ഹ്രസ്വകാല വായ്പ നല്‍കുന്ന റിപ്പോ നിരക്ക് ആര്‍ബിആ 0.40 ശതമാനം മുതല്‍ 4.40 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്) നേരത്തെയുണ്ടായിരുന്ന 7.25 ശതമാനത്തില്‍ നിന്ന് 7.40 ശതമാനമായി ഉയര്‍ന്നു.
മിക്ക വായ്പകളും ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ എംസിഎല്‍ആര്‍ 15 ബേസിസ് പോയിന്റ് ഉയര്‍ന്ന് 6.90 ശതമാനം ആയപ്പോള്‍ ആറ് മാസത്തെ എംസിഎല്‍ആര്‍ 7.10 ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തെ എംസിഎല്‍ആര്‍ 0.15 ശതമാനം വര്‍ധിച്ച് 7.70 ശതമാനമായി. ഇത്തരം വര്‍ധനയോടെ, എംസിഎല്‍ആറില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് ഇഎംഐകള്‍ വര്‍ദ്ധിക്കും.