image

23 May 2022 8:00 PM

Business

ഇന്ധന വില കുറച്ചത് പണപ്പെരുപ്പത്തെ എങ്ങനെ ബാധിക്കും?

MyFin Desk

ഇന്ധന വില കുറച്ചത് പണപ്പെരുപ്പത്തെ എങ്ങനെ ബാധിക്കും?
X

Summary

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതു വഴി രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ എത്ര ശതമാനത്തിന്റെ കുറവ് വരും? പണപ്പെരുപ്പ നിരക്ക് എട്ട് വര്‍ഷത്തെ ഉയര്‍ച്ചയിലേക്ക് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ കഴിഞ്ഞ മാസം റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയത്. മാര്‍ക്കറ്റിലെ പണത്തിന്റെ സര്‍ക്കുലേഷന്‍ അളവ് കുറയ്ക്കാന്‍ കരുതല്‍ ധനാനുപാതത്തില്‍ അര ശതമാനവും കുറവ് വരുത്തിയിരുന്നു. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയാണ് ആര്‍ബി ഐ യുടെ വൈകിയുള്ള ഇടപെടലിലൂടെ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടുക. എന്നാല്‍ ഈ […]


പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതു വഴി രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ എത്ര ശതമാനത്തിന്റെ കുറവ് വരും? പണപ്പെരുപ്പ നിരക്ക് എട്ട് വര്‍ഷത്തെ ഉയര്‍ച്ചയിലേക്ക് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ കഴിഞ്ഞ മാസം റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയത്. മാര്‍ക്കറ്റിലെ പണത്തിന്റെ സര്‍ക്കുലേഷന്‍ അളവ് കുറയ്ക്കാന്‍ കരുതല്‍ ധനാനുപാതത്തില്‍ അര ശതമാനവും കുറവ് വരുത്തിയിരുന്നു. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയാണ് ആര്‍ബി ഐ യുടെ വൈകിയുള്ള ഇടപെടലിലൂടെ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടുക.

എന്നാല്‍ ഈ നടപടികളിലൂടെ മാത്രം പ്രശ്‌നം പരിഹരിക്കാനാവില്ലെന്നതിനാലാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടത്. ഇതേ തുടര്‍ന്നാണ് ഇന്ധന തീരുവ കുറച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം 8 രൂപയും 6 രൂപയും കുറച്ചതോടെ പെട്രോളിന്റെ ചില്ലറ വില്‍പ്പന വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറഞ്ഞു. എന്നാല്‍ നിലവിലെ പണപ്പെരുപ്പ നിരക്ക് പിടിച്ച് നിര്‍ത്താന്‍ ഈ നടപടകള്‍ മാത്രം പോര എന്നാണ് വിലയിരുത്തല്‍.

20-40 ബിപിഎസ്

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചത് രാജ്യത്തെ പണപ്പെരുപ്പ നിരക്കും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പിടിച്ചുനിര്‍ത്താന്‍ സഹായിക്കുമെന്ന്് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. ഈ നടപടിയിലൂടെ ഉപഭോക്തൃ പണപ്പെരുപ്പത്തില്‍ 20-40 ബേസിസ് പോയിന്റ് കുറവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. അതായത് നിലവിലെ 7.79 ശതമാനത്തില്‍ നിന്നും 7.5 ലേക്ക് നിരക്ക് താഴ്ത്താനെ ഇതിന് കഴിയൂ.

സ്റ്റീല്‍, പ്ലാസ്റ്റിക് എന്നിവയ്ക്കുള്ള കസ്റ്റംസ് തീരുവ കുറച്ചതും സിമന്റ് ലഭ്യത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെടുത്തതും പണപ്പെരുപ്പം കുറയ്ക്കുവാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞ ഏതാനം മാസങ്ങളായി പണപ്പെരുപ്പ നിരക്ക് ഉയരുകയാണ്. ജനുവരിയില്‍ നിരക്ക് 5.36 ആയിരുന്നത് ഇപ്പോള്‍ 7.79 ശതമാനത്തിലാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തെ ഉയര്‍ച്ചയിലാണ് ഇത്. മൊത്ത വില സൂചികയാകട്ടെ 15.1 ശതമാനത്തിലെത്തിയിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ആര്‍ബിഐയുടെ ഉയര്‍ന്ന സഹന പരിധിയായ 6 ശതമാനത്തിന് മുകളിലാണ് നിരക്ക്.