image

30 April 2022 6:23 AM IST

Banking

 ബാങ്ക് വായ്പകൾ 12% വർദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്

MyFin Desk

Crisil
X

Summary

മുംബൈ: ബജറ്റ് പിന്തുണയുടെയും മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പ 11-12 ശതമാനം വർദ്ധിച്ച് നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ബാങ്ക് വായ്പകൾ 9-10 ശതമാനം ഉയര്‍ന്നു. ബാങ്കിംഗ് സംവിധാനം പൂര്‍വ്വസ്ഥിതിയില്‍ എത്തിയത്  വായ്പാ വളര്‍ച്ചയെ പിന്തുണച്ചെന്ന്  റിപ്പോര്‍ട്ട് പറയുന്നു.  കോര്‍പ്പറേറ്റ് വായ്പ വളര്‍ച്ച  8-9 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് ക്രിസിൽ റേറ്റിംഗ്‌സ് സീനിയര്‍ ഡയറക്ടറും ഡെപ്യൂട്ടി […]


മുംബൈ: ബജറ്റ് പിന്തുണയുടെയും മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പ 11-12 ശതമാനം വർദ്ധിച്ച് നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ബാങ്ക് വായ്പകൾ 9-10 ശതമാനം ഉയര്‍ന്നു. ബാങ്കിംഗ് സംവിധാനം പൂര്‍വ്വസ്ഥിതിയില്‍ എത്തിയത് വായ്പാ വളര്‍ച്ചയെ പിന്തുണച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നു. കോര്‍പ്പറേറ്റ് വായ്പ വളര്‍ച്ച 8-9 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് ക്രിസിൽ റേറ്റിംഗ്‌സ് സീനിയര്‍ ഡയറക്ടറും ഡെപ്യൂട്ടി ചീഫ് റേറ്റിംഗ് ഓഫീസറുമായ കൃഷ്ണന്‍ സീതാരാമന്‍ പറഞ്ഞു.
പൊതു അടിസ്ഥാന സൗകര്യങ്ങളില്‍ ശ്രദ്ധ ചെലുത്തികൊണ്ട് ഏകദേശം 7.5 ലക്ഷം കോടി രൂപയാണ് കേന്ദ്ര ബജറ്റ് പൊതു മൂലധന വിഹിതം കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ധനവാണിത്. പ്രധാന വ്യവസായങ്ങളിലും 13 അവശ്യ മേഖലകള്‍ക്കായി പ്രഖ്യാപിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിലും ഇതിന്റെ ആഘാതം പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ലോഹങ്ങളും ലോഹ ഉല്‍പ്പന്നങ്ങളും, രാസവസ്തുക്കള്‍, എഞ്ചിനീയറിംഗ്, നിര്‍മ്മാണം എന്നീ വ്യവസായങ്ങള്‍ പരമാവധി വളര്‍ച്ച ഉണ്ടാകേണ്ട മേഖലകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലേക്ക് (എംഎസ്എംഇ) ബാങ്ക് മുന്നേറുന്നുവെന്നും അതിനാല്‍ ഈ സാമ്പത്തിക വര്‍ഷം
12-14
ശതമാനം വളര്‍ച്ച നേടാനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം 2 (ECLGS 2) മൂലം കഴിഞ്ഞ ഏതാനും പാദങ്ങളില്‍ ഈ വിഭാഗം ഉയര്‍ന്ന വായ്പാ വളര്‍ച്ച രേഖപ്പെടുത്തി.
റീട്ടെയില്‍ വായ്പയുടെ ഏറ്റവും വലിയ ഭാഗമാകുന്ന ഭവന വായ്പകള്‍ ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ച നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, സുരക്ഷിതമല്ലാത്ത ചില വായ്പകളിലും കുതിച്ചുചാട്ടം കാണുന്നുവെന്ന റിപ്പോര്‍ട്ട് പറയുന്നു. റീട്ടെയില്‍ ബുക്ക് വളര്‍ച്ച 14-15 ശതമാനത്തില്‍ സ്ഥിരമായി തുടരും. റിപ്പോര്‍ട്ട് പ്രകാരം 2022 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക വായ്പാ വളര്‍ച്ച, 9-10 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു.