image

20 April 2022 1:40 AM

News

എച്ച്ഡിഎഫ്‌സി കാപിറ്റലിന്റെ 10 % ഓഹരികള്‍ 184 കോടിക്ക് എഡിഐഎയ്ക്ക് വില്‍ക്കും

MyFin Desk

HDFC Capital ADIA
X

Summary

ഡെല്‍ഹി: എച്ച്ഡിഎഫ്‌സി കാപിറ്റലിലെ പത്ത് ശതമാനം ഓഹരികള്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് (എഡിഐഎ) ഏകദേശം 184 കോടി രൂപയ്ക്ക് വില്‍ക്കുന്നുവെന്ന് എച്ച്ഡിഎഫ്‌സി. എച്ച്ഡിഎഫ്‌സി കാപിറ്റലിന്റെ ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലെ പ്രാഥമിക നിക്ഷേപകരില്‍ ഒരാളാണ് എഡിഐഎ. 2016 ല്‍ ആരംഭിച്ച എച്ച്ഡിഎഫ്‌സി കാപിറ്റല്‍, എച്ച്ഡിഎഫ്‌സി കാപിറ്റല്‍ അഫോഡബിള്‍ റിയല്‍ എസ്‌റ്റേറ്റ് ഫണ്ട് 1,2,3 എന്നിവയുടെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജരാണ്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ള പ്രധാന്‍ മന്ത്രി ആവാസ് യോജനയെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് എച്ച്ഡിഎഫ്‌സി […]


ഡെല്‍ഹി: എച്ച്ഡിഎഫ്‌സി കാപിറ്റലിലെ പത്ത് ശതമാനം ഓഹരികള്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് (എഡിഐഎ) ഏകദേശം 184 കോടി രൂപയ്ക്ക് വില്‍ക്കുന്നുവെന്ന് എച്ച്ഡിഎഫ്‌സി.
എച്ച്ഡിഎഫ്‌സി കാപിറ്റലിന്റെ ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലെ പ്രാഥമിക നിക്ഷേപകരില്‍ ഒരാളാണ് എഡിഐഎ.
2016 ല്‍ ആരംഭിച്ച എച്ച്ഡിഎഫ്‌സി കാപിറ്റല്‍, എച്ച്ഡിഎഫ്‌സി കാപിറ്റല്‍ അഫോഡബിള്‍ റിയല്‍ എസ്‌റ്റേറ്റ് ഫണ്ട് 1,2,3 എന്നിവയുടെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജരാണ്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ള പ്രധാന്‍ മന്ത്രി ആവാസ് യോജനയെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് എച്ച്ഡിഎഫ്‌സി കാപിറ്റലിന്റേതെന്ന് എച്ച്ഡിഎഫ്‌സി പറഞ്ഞു. ഭവന നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഫിന്‍-ടെക്, ക്ലീന്‍-ടെക് തുടങ്ങിയ സാങ്കേതിക വിദ്യ കമ്പനികളിലും എച്ച്ഡിഎഫ്‌സി കാപിറ്റല്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഈ മാസം ആദ്യമാണ് എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്കുമായി ലയിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.
ഈ ഇടപാട് പൂര്‍ത്തിയാകുന്നതോടെ എച്ച്ഡിഎഫ്‌സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലായിരിക്കും. എച്ച്ഡിഎഫ്‌സിയുടെ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരിയില്‍ പങ്കാളിത്തമുണ്ടാകുമെന്നാണ് കമ്പനിയുടെ ഓഹരി വിപണി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റിയല്‍ എസ്റ്റേറ്റ്, ടെക്നോളജി ഇക്കോസിസ്റ്റം എന്നിവയിലെ ആഗോള, പ്രാദേശിക നിക്ഷേപകര്‍ക്കായുള്ള ഒരു പ്രമുഖ നിക്ഷേപ പ്ലാറ്റ്ഫോമായി മാറുന്നതിന് എച്ച്ഡിഎഫ്സി ക്യാപിറ്റലിനെ എഡിഐഎയുടെ ആഗോള വൈദഗ്ധ്യവും അനുഭവസമ്പത്തും സഹായിക്കുമെന്ന് എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖ് പറഞ്ഞു.
രാജ്യത്ത് പുതിയ ഭവന പദ്ധതികളെ പിന്തുണയ്ക്കുന്നതിലും അഫോഡബിള്‍ ഹൗസിംഗ് പ്രോജക്ടുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിലും രാജ്യത്തെ മുന്‍നിര സേവന ദാതാവാണ് എച്ച്ഡിഎഫ്സി കാപ്പിറ്റലെന്ന് എഡിഐഎയുടെ റിയല്‍ എസ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ഖുബൈസി അഭിപ്രായപ്പെട്ടു.

സുസ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നൂതന വായ്പ സംവിധാനം, പങ്കാളിത്തം, സാങ്കേതികവിദ്യ എന്നിവയുടെ സംയോജനത്തിലൂടെ ഇന്ത്യയില്‍ ദശലക്ഷം അഫോഡബിള്‍ വീടുകളുടെ നിര്‍മാണത്തിന് ധനസഹായം നല്‍കുക എന്നതാണ് എച്ച്ഡിഎഫ്സി ക്യാപിറ്റലിന്റെ ലക്ഷ്യം.ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, പ്രമുഖ ആഗോള നിക്ഷേപകരുമായി അധിക ഫണ്ട് സ്വരൂപിക്കുന്നതിനായുള്ള ചര്‍ച്ചകളിലാണ് കമ്പനിയെന്നും എച്ച്ഡിഎഫ്‌സി വ്യക്തമാക്കി.