image

6 April 2022 5:06 AM GMT

Learn & Earn

എംഎസ്എംഇ: എന്‍പിഎ കാലയളവ് ആറ് മാസമാക്കണമെന്ന് 'ഫിക്കി' സര്‍വെ

MyFin Desk

MSME
X

Summary

  ചെറുകിട ഇടത്തരം സംരഭങ്ങളുടെ എന്‍പിഎ (നിഷ്‌ക്രിയ ആസ്തി) സമയപരിധി നിലിവിലെ 90 ദിവസത്തില്‍ നിന്ന് 180 ദിവസമായി കൂട്ടണമെന്ന് ഫിക്കി( ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി) സര്‍വെ. സാമ്പത്തിക വിദഗ്ധരുടെ ഇടയില്‍ നടത്തിയ സര്‍വെയിലാണ് എംഎസ്എംഇ കളുടെ കാര്യത്തില്‍ ഇത്ര ചുരുങ്ങിയ എന്‍പിഎ സൈക്കിള്‍ ഒഴിവാക്കണമെന്ന ആവശ്യം. ആര്‍ബി ഐ ചട്ടങ്ങളനുസരിച്ച് വായ്പകള്‍ മൂന്ന് മാസത്തെ തിരിച്ചടവ് മുടങ്ങിയാല്‍ അത് എന്‍പിഎ ആയിട്ടാകും പരിഗണിക്കുക. എന്നാല്‍ മറ്റ് വ്യവസായങ്ങളെ പോലെയല്ല […]


ചെറുകിട ഇടത്തരം സംരഭങ്ങളുടെ എന്‍പിഎ (നിഷ്‌ക്രിയ ആസ്തി) സമയപരിധി നിലിവിലെ 90 ദിവസത്തില്‍ നിന്ന് 180 ദിവസമായി കൂട്ടണമെന്ന് ഫിക്കി( ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി) സര്‍വെ. സാമ്പത്തിക വിദഗ്ധരുടെ ഇടയില്‍ നടത്തിയ സര്‍വെയിലാണ് എംഎസ്എംഇ കളുടെ കാര്യത്തില്‍ ഇത്ര ചുരുങ്ങിയ എന്‍പിഎ സൈക്കിള്‍ ഒഴിവാക്കണമെന്ന ആവശ്യം. ആര്‍ബി ഐ ചട്ടങ്ങളനുസരിച്ച് വായ്പകള്‍ മൂന്ന് മാസത്തെ തിരിച്ചടവ് മുടങ്ങിയാല്‍ അത് എന്‍പിഎ ആയിട്ടാകും പരിഗണിക്കുക. എന്നാല്‍ മറ്റ് വ്യവസായങ്ങളെ പോലെയല്ല പലപ്പോഴും ചെറുകിട മേഖലയില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന ഇവയുടെ കാര്യം.

ഭൂരിഭാഗം കേസുകളിലും മൂന്ന് മാസകാലം എന്ന ചുരുങ്ങിയ സമയപരിധിക്കുള്ളില്‍, വിതരണം ചെയ്ത ഉത്പന്നത്തിന്റെ പണം വിപണയില്‍ നിന്ന് തിരിച്ച് വരാറില്ല. സൂഷ്മ മേഖലയിലുള്ളവരോ ചെറുകിട കച്ചവടക്കാരോ ഇടപെടുന്ന ഈ മേഖല വിറ്റുവരവിന്റെ രീതി അനുസരിച്ച് 90 ദിവസം അപര്യാപ്തമാണെന്നും സര്‍വെ പറയുന്നു. ഇതാണ് ഈ മേഖലയ്ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ താത്പര്യം കാണിക്കാത്തത്. അതുകൊണ്ട് 180 ദിവസമാക്കി എന്‍പിഎ കാലയളവ് വര്‍ധിപ്പിച്ചാല്‍ എംഎസ്എംഇ കിട്ടാക്കടം കുറയുമെന്നും അത് വായ്പ നല്‍കാനുള്ള ബാങ്കുകളുടെ താത്പര്യം വര്‍ധിപ്പിക്കുമെന്നും സര്‍വെ വിലയിരുത്തുന്നു.