image

5 April 2022 8:19 AM

Banking

നിക്ഷേപകര്‍ക്ക് യുപിഐ ഉപയോഗിച്ചും ഓഹരികളില്‍ പണമടയ്ക്കാം, സെബി

MyFin Desk

നിക്ഷേപകര്‍ക്ക് യുപിഐ ഉപയോഗിച്ചും ഓഹരികളില്‍ പണമടയ്ക്കാം, സെബി
X

Summary

ഡെല്‍ഹി : ഓഹരികളുടേയും കണ്‍വെര്‍ട്ടിബിളുകളുടെയും ഇഷ്യൂകളില്‍ അപേക്ഷിക്കുന്ന വ്യക്തിഗത നിക്ഷേപകര്‍ക്ക് അപേക്ഷാ തുക യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി അടയ്ക്കാമെന്ന് സെബി. അഞ്ചു ലക്ഷം വരെ ഇത്തരത്തില്‍ അടയ്ക്കാന്‍ സാധിക്കും. കൂടാതെ, ബിഡ്-കം-അപേക്ഷാ ഫോമില്‍ അവരുടെ യുപിഐ ഐഡി നല്‍കണമെന്നും സെബി അറിയിച്ചിട്ടുണ്ട്. 2022 മെയ് ഒന്നിനോ അതിനു ശേഷമോ സെബിയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. വിവിധ ഇടനിലക്കാര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അവലോകനം ചെയ്തിരുന്നു. ഇതിന് […]


ഡെല്‍ഹി : ഓഹരികളുടേയും കണ്‍വെര്‍ട്ടിബിളുകളുടെയും ഇഷ്യൂകളില്‍ അപേക്ഷിക്കുന്ന വ്യക്തിഗത നിക്ഷേപകര്‍ക്ക് അപേക്ഷാ തുക യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി അടയ്ക്കാമെന്ന് സെബി. അഞ്ചു ലക്ഷം വരെ ഇത്തരത്തില്‍ അടയ്ക്കാന്‍ സാധിക്കും. കൂടാതെ, ബിഡ്-കം-അപേക്ഷാ ഫോമില്‍ അവരുടെ യുപിഐ ഐഡി നല്‍കണമെന്നും സെബി അറിയിച്ചിട്ടുണ്ട്. 2022 മെയ് ഒന്നിനോ അതിനു ശേഷമോ സെബിയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

വിവിധ ഇടനിലക്കാര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അവലോകനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് സെബിയുടെ തീരുമാനം വന്നിരിക്കുന്നത്. 2022 മാര്‍ച്ച് 30 വരെ, 80 ശതമാനത്തിലധികം സെല്‍ഫ് സര്‍ട്ടിഫൈഡ് സിന്‍ഡിക്കേറ്റ് ബാങ്കുകള്‍ (എസ്സിഎസ്ബി), സ്പോണ്‍സര്‍ ബാങ്കുകള്‍, യുപിഐ ആപ്പുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.