image

22 March 2022 8:00 PM GMT

Learn & Earn

'ഇന്ന് കടം നാളെ റൊക്കം' ബിഎന്‍പിഎല്‍ വായ്പകള്‍ വേറെ ലെവലാണ്

wilson Varghese

ഇന്ന് കടം നാളെ റൊക്കം ബിഎന്‍പിഎല്‍ വായ്പകള്‍ വേറെ ലെവലാണ്
X

Summary

ഒരു രൂപ പോലും കൈയ്യിലില്ലാതെ സാധനങ്ങളും സേവനങ്ങളും വാങ്ങാവുന്ന സംവിധാനമാണ് 'ബൈ നൗ പേ ലേറ്റര്‍'. ചെറുകിട വരുമാനക്കാരായ മില്ലിനിയല്‍സിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വായ്പാ ഉപാധി. കുറഞ്ഞ പലിശയ്‌ക്കോ അല്ലെങ്കില്‍ പലിശ രഹിതമായോ ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സൂക്ഷ്മ വായ്പകളാണ് ഇത്. ഇ കൊമേഴ്‌സ് കമ്പനികളാണ് ഇത് തുടങ്ങി വച്ചതെങ്കിലും ഇപ്പോള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും യാത്രകള്‍ ബുക്ക് ചെയ്യുന്നതിനും പലചരക്കു പോലുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും ഈ വായ്പാ ഉപാധി സര്‍വ്വസാധാരണമായി ഉപയോഗിച്ച് വരുന്നുണ്ട്. ഇന്ന് […]


ഒരു രൂപ പോലും കൈയ്യിലില്ലാതെ സാധനങ്ങളും സേവനങ്ങളും വാങ്ങാവുന്ന സംവിധാനമാണ് 'ബൈ നൗ പേ ലേറ്റര്‍'. ചെറുകിട വരുമാനക്കാരായ മില്ലിനിയല്‍സിന്റെ...

ഒരു രൂപ പോലും കൈയ്യിലില്ലാതെ സാധനങ്ങളും സേവനങ്ങളും വാങ്ങാവുന്ന സംവിധാനമാണ് 'ബൈ നൗ പേ ലേറ്റര്‍'. ചെറുകിട വരുമാനക്കാരായ മില്ലിനിയല്‍സിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വായ്പാ ഉപാധി. കുറഞ്ഞ പലിശയ്‌ക്കോ അല്ലെങ്കില്‍ പലിശ രഹിതമായോ ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സൂക്ഷ്മ വായ്പകളാണ് ഇത്. ഇ കൊമേഴ്‌സ് കമ്പനികളാണ് ഇത് തുടങ്ങി വച്ചതെങ്കിലും ഇപ്പോള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും യാത്രകള്‍ ബുക്ക് ചെയ്യുന്നതിനും പലചരക്കു പോലുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും ഈ വായ്പാ ഉപാധി സര്‍വ്വസാധാരണമായി ഉപയോഗിച്ച് വരുന്നുണ്ട്.

ഇന്ന് കടം നാളെ റൊക്കം

ക്രെഡിറ്റ് കാര്‍ഡ് ലഭ്യമല്ലാത്ത ചുരുങ്ങിയ വരുമാനമുള്ള യുവജനങ്ങളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍. പണം കൈയ്യിലില്ലാത്തവര്‍ക്ക് വായ്പ നല്‍കി സാധനങ്ങള്‍ വാങ്ങിപ്പിക്കുക എന്ന കച്ചവട തന്ത്രമാണ് ഇതിന് പിന്നില്‍. തൊഴിലും ശമ്പളവും തുടര്‍ച്ചയായി ലഭിക്കുമ്പോള്‍ ആ ഉറപ്പില്‍ ഉപഭോക്താക്കള്‍ക്ക് കച്ചവടക്കാര്‍ തന്നെയോ അല്ലെങ്കില്‍ ഈ രംഗത്തുള്ള സ്ഥാപനങ്ങളോ സാധനങ്ങള്‍ കടമായി നല്‍കുന്നു. ഓണ്‍ലൈനായും നേരിട്ട് കടകളിലൂടെയും ഷോറൂമുകളിലൂടെയും ഇങ്ങനെ കടമായി സാധനങ്ങള്‍ വാങ്ങാം.

ബാങ്കുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ പര്‍ച്ചൈസ് ലോണുകള്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് അതിന് അത്ര കണ്ട് ഇടപാടുകാരില്ല. പിന്നീടാണ് ക്രെഡിറ്റ് കാര്‍ഡ് പോലുള്ള വായ്പ ഉപാധി ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ തുടങ്ങിയത്. ഇവിടെ ബാങ്കുകള്‍ മുന്‍കൂറായി കാര്‍ഡില്‍ നിറച്ചിട്ടുള്ള പണമുപയോഗിച്ചാണ് ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ രൂപമാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ 'മില്ലിനിയല്‍സി'ന്റെ ഇഷ്ടവായ്പ പദ്ധതികളില്‍ ഒന്നായി മാറിയ ബൈ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) ലോണുകള്‍. 'ഇന്ന് കടം പറഞ്ഞ് നാളെ പണം' നല്‍കാമെന്നാണ് ഇതിന്റെ പച്ച മലയാളം.

70,000 രൂപ വരെ

ബിഎന്‍പിഎല്‍ വായ്പാ രീതിയില്‍ നേരിട്ടാണ് വ്യക്തികള്‍ക്ക് വായ്പ അനുവദിക്കുക. ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട് തുടങ്ങിയവയെല്ലാം ഇത്തരം മുന്‍കൂര്‍ വായ്പകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. 10,000 രൂപ വരെയാണ് ഇങ്ങനെ വായ്പ നല്‍കിയിരുന്നതെങ്കില്‍ ഇതിനുള്ള അംഗീകാരം തിരിച്ചറിഞ്ഞ് പല ഇ കൊമേഴ്‌സ് സ്ഥാപനങ്ങളും 70,000 രൂപ വരെ ഇത് വര്‍ധിപ്പിച്ചിട്ടുണ്ട്.

പലിശ വേണ്ട

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധാനമോ സേവനമോ വാങ്ങുമ്പോള്‍ ബാങ്കുകള്‍ നമ്മുക്ക് അനുവദിക്കുക 45-55 ദിവസത്തെ പലിശയില്ലാ കാലമാണ്. ഇതിനിടയില്‍ പണമടച്ചാല്‍ പലിശ ഈടാക്കില്ല. ബിഎന്‍പിഎല്‍ സ്‌കീമുകള്‍ പലതും പക്ഷെ 15 മുതല്‍ 45 ദിവസം വരെയാണ് ഇങ്ങനെ പലിശയില്ലാക്കാലം അനുവദിക്കുക. ഇതിനിടയില്‍ പണമടച്ചാല്‍ പലിശ വേണ്ട. ഇ പേ ലേറ്റര്‍, ഫ്‌ളെക്‌സി മണി, ഒല മണി പോസറ്റ് പേയ്ഡ്, ആമസോണ്‍ പേ ലേറ്റര്‍, ഫ്‌ളിപ് കാര്‍ട്ട് പേ ലേറ്റര്‍, കാപ്പിറ്റല്‍ പ്ലോട്ട് ഇവയെല്ലാം ഈ രംഗത്തുള്ള സ്ഥാപനങ്ങളാണ്.എച്ച് ഡി എഫ് സി ബാങ്ക, ഐ സി ഐ സി ഐ തുടങ്ങിയ
സ്ഥാപനങ്ങളും ഈ രംഗത്തുണ്ട്.

ഇ എം ഐ

ഇവിടെയും പലിശയുണ്ട്. പക്ഷെ വലിയ തിരിച്ചടവ് കാലാവധി വേണം എന്ന് ആവശ്യപ്പെടുമ്പോഴാകും പലിശ ഈടാക്കുക. അങ്ങനെ ഒന്നോ രണ്ടോ വര്‍ഷം തിരിച്ചടവ് വരുമ്പോള്‍ പലിശനിരക്ക് 30 ശതമാനം വരെ വരാം. 'ഫ്്ളിപ്കാര്‍ട്ട് പേ ലേറ്റര്‍' 35 ദിവസമാണ് പലിശയില്ലാതെ വായ്പ നല്‍കുക. ആമസോണ്‍ 45 ദിവസവും. 'ലെയ്സി പേ' 15 ദിവസമാണ് പലിശയില്ലാക്കാലം അനുവദിക്കുക. അതുകൊണ്ട് വായ്പ എടുക്കുമ്പോള്‍ പലിശ ഇല്ലാകാലത്തെ സംബന്ധിച്ച് കൃത്യത ഉറപ്പാക്കണം. ചില ന്യൂജന്‍ ബി എന്‍ പി എല്‍ സ്ഥാപനങ്ങള്‍ ഈടാക്കുന്നത് 30 ശതമാനമാണ്. ബാങ്ക് നേരിട്ട് നടത്തുന്ന ബി എന്‍പി എല്‍ സ്‌കീമിന് പലിശ താരതമ്യേന കുറവായിരിക്കും. ബി എന്‍ പി എല്‍ വായ്പകള്‍ക്ക് 12 മാസം വരെ തിരിച്ചടവ് കാലാവധിയുണ്ട്. പക്ഷെ എല്ലാ വായ്പകള്‍ക്കും ഇ എം ഐ അനുവദിക്കില്ല.