image

22 March 2022 3:45 AM

Banking

കാണ്‍പൂര്‍ കോപ്പറേറ്റീവ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി

MyFin Desk

കാണ്‍പൂര്‍ കോപ്പറേറ്റീവ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി
X

Summary

മുംബൈ : മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കാണ്‍പൂര്‍ ആസ്ഥാനമായുള്ള പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ലൈസന്‍സ് റദ്ദാക്കി. ഉത്തര്‍പ്രദേശിലെ സഹകരണ കമ്മീഷണര്‍, സഹകരണ സംഘങ്ങളുടെ രജിസ്ട്രാര്‍ എന്നിവരോടും ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തുന്നതിനും വായ്പ നല്‍കുന്നവര്‍ക്കായി ഒരു ലിക്വിഡേറ്ററെ നിയമിക്കുന്നതിനും ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍, ഓരോ നിക്ഷേപകനും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനില്‍ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ ഇന്‍ഷുറന്‍സ് ക്ലെയിം […]


മുംബൈ : മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കാണ്‍പൂര്‍ ആസ്ഥാനമായുള്ള പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ലൈസന്‍സ് റദ്ദാക്കി.

ഉത്തര്‍പ്രദേശിലെ സഹകരണ കമ്മീഷണര്‍, സഹകരണ സംഘങ്ങളുടെ രജിസ്ട്രാര്‍ എന്നിവരോടും ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തുന്നതിനും വായ്പ നല്‍കുന്നവര്‍ക്കായി ഒരു ലിക്വിഡേറ്ററെ നിയമിക്കുന്നതിനും ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍, ഓരോ നിക്ഷേപകനും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനില്‍ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ബാങ്ക് സമര്‍പ്പിച്ച ഡാറ്റ അനുസരിച്ച്, 99 ശതമാനത്തിലധികം നിക്ഷേപകര്‍ക്കും അവരുടെ നിക്ഷേപത്തിന്റെ മുഴുവന്‍ തുകയും ഡിഐസിജിസിയില്‍ നിന്ന് സ്വീകരിക്കാന്‍ അര്‍ഹതയുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മതിയായ മൂലധനവും വരുമാന സാധ്യതയുമില്ലെന്നും 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി.

'ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ ബാങ്കിന്, അതിന്റെ നിലവിലെ നിക്ഷേപകര്‍ക്ക് മുഴുവന്‍ പണം നല്‍കാന്‍ കഴിയില്ല,' ബാങ്ക് തുടര്‍ന്നും പ്രവര്‍ത്തിക്കുന്നത് നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആര്‍ബിഐ പറഞ്ഞു.

2022 ഫെബ്രുവരി 14 വരെ, ബാങ്കിലെ നിക്ഷേപകരില്‍ നിന്ന് ലഭിച്ച പണത്തിന്റെ അടിസ്ഥാനത്തില്‍ മൊത്തം ഇന്‍ഷ്വര്‍ ചെയ്ത നിക്ഷേപങ്ങള്‍ക്കായി 6.97 കോടി രൂപ ഡിഐസിജിസി അനുവദിച്ചു.