image

11 March 2022 11:33 PM GMT

Banking

പരാതികൾ പരിഹരിക്കാൻ ബാഹ്യ ഏജൻസികൾക്ക് അധികാരം നൽകിയിട്ടില്ല: ആർബിഐ

PTI

പരാതികൾ പരിഹരിക്കാൻ ബാഹ്യ ഏജൻസികൾക്ക് അധികാരം നൽകിയിട്ടില്ല: ആർബിഐ
X

Summary

മുംബൈ: നിയന്ത്രിത സ്ഥാപനങ്ങൾ (regulated entities)​ ക്കെതിരായ ​പൊതുജന പരാതികൾ പരിഹരിക്കാൻ ഒരു ബാഹ്യ ഏജൻസിക്കും അധികാരം നൽകിയിട്ടില്ലെന്ന് അറിയിച്ച് റിസർവ് ബാങ്ക്. റിസർവ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം 2021 (RB-IOS) സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സംഭവങ്ങൾ ആർബിഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ​ ആർ‌ബി‌ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ മൂന്നാം കക്ഷികൾ മുഖേന ചാർജ് ഈടാക്കിയോ അല്ലെങ്കിൽ പരാതികൾ നേരത്തേ പരിഹരിക്കാനോ പൊതുജനങ്ങളെ അറിയിക്കുകയാണ് ഈ സന്ദേശങ്ങൾ […]


മുംബൈ: നിയന്ത്രിത സ്ഥാപനങ്ങൾ (regulated entities)​ ക്കെതിരായ
​പൊതുജന പരാതികൾ പരിഹരിക്കാൻ ഒരു ബാഹ്യ ഏജൻസിക്കും അധികാരം നൽകിയിട്ടില്ലെന്ന് അറിയിച്ച് റിസർവ് ബാങ്ക്. റിസർവ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം 2021 (RB-IOS) സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സംഭവങ്ങൾ ആർബിഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

ആർ‌ബി‌ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ മൂന്നാം കക്ഷികൾ മുഖേന ചാർജ് ഈടാക്കിയോ അല്ലെങ്കിൽ പരാതികൾ നേരത്തേ പരിഹരിക്കാനോ പൊതുജനങ്ങളെ അറിയിക്കുകയാണ് ഈ സന്ദേശങ്ങൾ ചെയ്യുന്നത്.

നിയന്ത്രിത സ്ഥാപനങ്ങൾക്ക് (ആർഇകൾ) എതിരായ പരാതികൾ പരിഹരിക്കുന്നതിന് ഏതെങ്കിലും രീതിയിൽ ഫീസ് അടയ്ക്കുന്ന ക്രമീകരണങ്ങളൊന്നും ആർബിഐക്ക് ഇല്ലെന്ന് വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

ആർ ഇ കൾ തൃപ്തികരമായോ സമയബന്ധിതമായോ പരിഹരിക്കാത്ത സേവനങ്ങളിലെ പോരായ്മകൾക്ക് ആർ ഇ-കൾക്കെതിരെയുള്ള പരാതികൾ ഉപഭോക്താക്കൾക്ക് അവരുടെ പരാതി മാനേജ്മെന്റ് സിസ്റ്റം (CMS) പോർട്ടലിൽ (https://www.rbi.org.in) നേരിട്ട് സമർപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ crpc@rbi.org.in എന്ന ഇ-മെയിൽ വഴിയോ അറിയിക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

​"ആർ‌ബിഐ‌-ഐഒ‌എസിൽ‌ പരാതിയുള്ളവർ‌ക്ക് അല്ലെങ്കിൽ‌ മേൽ‌പ്പറഞ്ഞ രീതികളിലൂടെ സമർപ്പിച്ച പരാതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ‌ ലഭിക്കാൻ‌ താൽ‌പ്പര്യപ്പെടുന്നുണ്ടെങ്കിൽ #14448 എന്ന ടോൾ‌ഫ്രീ നമ്പറിൽ‌ ആർ‌ബി‌ഐയുടെ കോൺ‌ടാക്റ്റ് സെന്ററിൽ ബന്ധപ്പെടാനാകും (നിലവിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:15 വരെ സൗകര്യം ലഭ്യമാണ് ) ഹിന്ദി, ഇംഗ്ലീഷ് കൂടാതെ ഒമ്പത് പ്രാദേശിക ഭാഷകളിലും (ബംഗാളി, ഗുജറാത്തി, കന്നഡ, ഒഡിയ, മലയാളം, മറാത്തി,പഞ്ചാബി, തമിഴ്, തെലുങ്ക്) സൗകര്യം ലഭ്യമാണ്. പരാതികളുടെ നില സിഎംഎസ് പോർട്ടലിലും ട്രാക്ക് ചെയ്യാനാകുമെന്ന് അധികൃതർ അറിയിച്ചു.