image

25 Jan 2022 7:17 AM GMT

Banking

എസ് എം എസ് സൗജന്യമല്ല, ആവശ്യമില്ലാത്തവ ഒഴിവാക്കി പണം ലാഭിക്കാം

MyFin Desk

എസ് എം എസ് സൗജന്യമല്ല, ആവശ്യമില്ലാത്തവ ഒഴിവാക്കി പണം ലാഭിക്കാം
X

Summary

  ഉപഭോക്താക്കള്‍ക്ക് അവരുടെ എല്ലാവിധ ബാങ്ക് ഇടപാടുകള്‍ക്കും എസ് എം എസ് സന്ദേശം ലഭിക്കും. പക്ഷെ, ആവശ്യത്തിനും അല്ലാതെയും നിരന്തരം ഇങ്ങനെ വരുന്ന സന്ദേശങ്ങള്‍ പലപ്പോഴും അക്കൗണ്ടുടമകള്‍ക്ക് ആശയകുഴപ്പമുണ്ടാക്കാറുണ്ട്. എസ് എം എസ് സന്ദേശങ്ങള്‍ സൗജന്യമല്ല. ഇവിടെയാണ് ആവശ്യമുള്ളവയും അനാവശ്യമായവയും താരതമ്യം ചെയ്യേണ്ടത്. എസ് ബി ഐയിലെ ഏതൊക്കെ അക്കൗണ്ടുകള്‍ക്കും ഇടപാടുകള്‍ക്കുമാണ് അലേര്‍ട്ടുകള്‍ വേണ്ടതെന്ന് ഇനി ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. എസ് എം എസ് അലേര്‍ട്ടുകള്‍ ലഭിക്കുന്ന ഇടപാടുകളുടെ വിവരങ്ങള്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇനി […]


ഉപഭോക്താക്കള്‍ക്ക് അവരുടെ എല്ലാവിധ ബാങ്ക് ഇടപാടുകള്‍ക്കും എസ് എം എസ് സന്ദേശം ലഭിക്കും. പക്ഷെ, ആവശ്യത്തിനും അല്ലാതെയും നിരന്തരം ഇങ്ങനെ വരുന്ന...

 

ഉപഭോക്താക്കള്‍ക്ക് അവരുടെ എല്ലാവിധ ബാങ്ക് ഇടപാടുകള്‍ക്കും എസ് എം എസ് സന്ദേശം ലഭിക്കും. പക്ഷെ, ആവശ്യത്തിനും അല്ലാതെയും നിരന്തരം ഇങ്ങനെ വരുന്ന സന്ദേശങ്ങള്‍ പലപ്പോഴും അക്കൗണ്ടുടമകള്‍ക്ക് ആശയകുഴപ്പമുണ്ടാക്കാറുണ്ട്. എസ് എം എസ് സന്ദേശങ്ങള്‍ സൗജന്യമല്ല. ഇവിടെയാണ് ആവശ്യമുള്ളവയും അനാവശ്യമായവയും താരതമ്യം ചെയ്യേണ്ടത്.

എസ് ബി ഐയിലെ ഏതൊക്കെ അക്കൗണ്ടുകള്‍ക്കും ഇടപാടുകള്‍ക്കുമാണ് അലേര്‍ട്ടുകള്‍ വേണ്ടതെന്ന് ഇനി ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. എസ് എം എസ് അലേര്‍ട്ടുകള്‍ ലഭിക്കുന്ന ഇടപാടുകളുടെ വിവരങ്ങള്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇനി ഏതൊക്കെ ഇടപാടുകള്‍ക്കാണ് എസ് എം എസുകള്‍ ലഭിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കും. കൂടാതെ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആവശ്യമില്ലാത്ത ഇടപാടുകളുടെ അലേര്‍ട്ടുകള്‍ ഒഴിവാക്കാനും സാധിക്കും.

എസ് എം എസ് അലേര്‍ട്ടുകള്‍ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

എസ് ബി ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം നിങ്ങളുടെ നെറ്റ് ബാങ്കിംഗ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.

മെയിന്‍ മെനുവിലെ 'e-service' ടാബില്‍ ക്ലിക്ക് ചെയ്യുക.

'SMS Alerts Service' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ശേഷം വരുന്ന ലിസ്റ്റില്‍ നിന്ന് എസ് എം എസ് അലേര്‍ട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഉദ്ദേശിക്കുന്ന അക്കൗണ്ട് തിരഞ്ഞെടുത്ത് ok ക്ലിക്ക് ചെയ്യുക.

അറിയിപ്പുകള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഇവന്റുകള്‍ തിരഞ്ഞെടുക്കുക.

മുന്നോട്ടു പോവാന്‍ Update ബട്ടണ്‍ ക്ലിക്ക് ചെയ്യുക

എങ്ങനെ എസ് എം എസ് സര്‍വീസുകള്‍ ഡീയാകടീവ് ചെയ്യാം?

എസ് എം എസ് സര്‍വീസുകള്‍ ഡീയാക്ടീവ് ചെയ്യാനായി അക്കൗണ്ട് തിരഞ്ഞെടുത്ത് SMS Alerts Registration/ Updation page ലെ ഹൈപ്പര്‍ലിങ്ക് ഡിസേബിള്‍ ചെയ്യുക. എസ് ബി ഐയുടെ പുതുക്കിയ നിരക്കുകള്‍ അനുസരിച്ച് 25000 രൂപയോ അതില്‍ കുറവോ അക്കൗണ്ട് ബാലന്‍സ് ഉള്ള ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ എസ് എം എസ് സേവനങ്ങള്‍ നിരക്കുകള്‍ക്ക് വിധേയമാണ്. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നത് തടയാനായി എല്ലാ ഇടപാടുകള്‍ക്കും എസ് എം എസ് അറിയിപ്പുകള്‍ അയയ്ക്കാന്‍ ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപഭോഗത്തെ അടിസ്ഥാനമാക്കി നിരക്കുകള്‍ ഈടാക്കാനും ബാങ്കുകള്‍ക്ക് അനുവാദമുണ്ട്.