Summary
ഇന്ത്യയില്‍ ഫ്രാഞ്ചൈസി വളര്‍ത്തുന്നതിനായി എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് (എം എഫ്; MF) ഏറ്റെടുക്കാനൊരുങ്ങി ബ്രിട്ടീഷ് മള്‍ട്ടി നാഷണൽ നിക്ഷേപ സേവന ദാതാക്കളായ എച് എസ് ബി സി (HSBC). $425 മില്യണ്‍ (3,192 കോടി രൂപ) യ്ക്കാണ് ഏറ്റെടുക്കല്‍. ഇന്ത്യ മികച്ചൊരു വളര്‍ച്ചാ വിപണിയായി കണക്കാക്കുന്നതിനാലാണ് കമ്പനിയുടെ ഈ രംഗപ്രവേശം. നിലവില്‍ ഇവര്‍ക്ക് ഇന്ത്യയിൽ ഒരു അസറ്റ് മാനേജ്‌മന്റ് വിഭാഗം പ്രവര്‍ത്തിച്ച് വരുന്നുണ്ട്. മൂല്യം നിശ്ചയിക്കുന്നതിനും ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണു എല്‍ ആന്‍ഡ് […]
ഇന്ത്യയില്‍ ഫ്രാഞ്ചൈസി വളര്‍ത്തുന്നതിനായി എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് (എം എഫ്; MF) ഏറ്റെടുക്കാനൊരുങ്ങി ബ്രിട്ടീഷ് മള്‍ട്ടി നാഷണൽ നിക്ഷേപ സേവന ദാതാക്കളായ എച് എസ് ബി സി (HSBC). $425 മില്യണ്‍ (3,192 കോടി രൂപ) യ്ക്കാണ് ഏറ്റെടുക്കല്‍. ഇന്ത്യ മികച്ചൊരു വളര്‍ച്ചാ വിപണിയായി കണക്കാക്കുന്നതിനാലാണ് കമ്പനിയുടെ ഈ രംഗപ്രവേശം.
നിലവില്‍ ഇവര്‍ക്ക് ഇന്ത്യയിൽ ഒരു അസറ്റ് മാനേജ്‌മന്റ് വിഭാഗം പ്രവര്‍ത്തിച്ച് വരുന്നുണ്ട്. മൂല്യം നിശ്ചയിക്കുന്നതിനും ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണു എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് മ്യൂച്വല്‍ ഫണ്ട് വിഭാഗം വില്‍ക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇത് കമ്പനിയുടെ പ്രധാന വായ്പാ ബിസിനസിന് പിന്തുണ വാഗ്ദാനം ചെയ്യുന്നതായി മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവുമായ ദിനനാഥ് ദുഭാഷി പറഞ്ഞു.
മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കരാർ പൂര്‍ത്തിയാകുന്നതോടെ നിലവില്‍ ഒരു ലക്ഷം കോടി രൂപയില്‍ താഴെ മാത്രം ആസ്തിയുള്ള എച് എസ് ബി സി രാജ്യത്തെ 12 -മത്തെ വലിയ ഫണ്ട് ഹൗസായി മാറും. ഏറ്റെടുക്കല്‍ നടത്താതെ കമ്പനിയുടെ സ്വാഭാവിക വളര്‍ച്ച കാത്തിരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് എച് എസ് ബി സി യുടെ ഇന്ത്യാവിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹിതേന്ദ്ര ദവേ പറഞ്ഞു.
വളര്‍ച്ചയില്‍ ഞങ്ങള്‍ അക്ഷമരാണ്. ഈ ഏറ്റെടുക്കലിലൂടെ ശക്തമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ഖഴിയുമെന്നാണ് കരുതുന്നത്. മറ്റൊരു രാജ്യങ്ങളിലും ഇത്രയധികം വളര്‍ച്ചാ സാധ്യതകള്‍ നിലവിലില്ലെന്നാണ് എച് എസ് ബി സി വ്യക്തമാക്കുന്നത്.
എല്‍ ആന്‍ഡ് ടി എം എഫിന് മികച്ച ഉല്‍പ്പാദന, വിതരണ, ഗവേഷണ, നിക്ഷേപ വിഭാഗ ടീമുണ്ട്. എച് എസ് ബി സിയുടെ ട്രസ്റ്റുമായി ചേര്‍ന്ന് നിലവിലുള്ള നിക്ഷേപകര്‍ക്ക് സേവനം നല്‍കാനും ഇത് സഹായിക്കും.