image

18 Jan 2022 2:47 AM GMT

Banking

ഭവന വായ്പയുണ്ടോ? ആര്‍ എല്‍ എല്‍ ആറിനെ അറിയാം

MyFin Desk

ഭവന വായ്പയുണ്ടോ? ആര്‍ എല്‍ എല്‍ ആറിനെ അറിയാം
X

Summary

വായ്പാ പലിശ നിരക്ക് നിര്‍ണയിക്കുന്നതിന് 2016 ല്‍ ആര്‍ ബി ഐ കൊണ്ടുവന്ന സംവിധാനമാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്


ആര്‍ ബി ഐ യുടെ റിപ്പോ നിരക്കുമായി നേരിട്ട് ബന്ധപ്പെടുത്തിയിരിക്കുന്നതാണ് ആര്‍ എല്‍ എല്‍ ആര്‍ ( റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ്)....

ആര്‍ ബി ഐ യുടെ റിപ്പോ നിരക്കുമായി നേരിട്ട് ബന്ധപ്പെടുത്തിയിരിക്കുന്നതാണ് ആര്‍ എല്‍ എല്‍ ആര്‍ ( റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ്). ഭവന വായ്പകളുടെയും വാഹന വായ്പകളടക്കമുള്ളവയുടേയും പലിശ നിരക്കില്‍ ഇത് നേരിട്ട് സ്വാധീനിക്കുകയും അതിന്റെ ഫലം കാലതാമസം കൂടാതെ ഉപഭോക്താക്കളില്‍ എത്തുകയും ചെയ്യുന്നു. അതേസമയം വായ്പകളില്‍ നേരിട്ട് ബാധിക്കുന്ന ഇഫക്ടീവ് ലെന്‍ഡിംഗ് റേറ്റ് ഇതോടൊപ്പം മറ്റ് പല ഘടകങ്ങളേയും ആശ്രയിച്ചാണ് ഇരിക്കുന്നത്.

ആര്‍ എല്‍ എല്‍ ആര്‍ നടപ്പില്‍ വരുത്തുന്നതിന് ആര്‍ ബി ഐയെ പ്രേരിപ്പിച്ച ഘടകം ഇതാണ്. വായ്പാ പലിശ നിരക്ക് നിര്‍ണയിക്കുന്നതിന് 2016 ല്‍ ആര്‍ ബി ഐ കൊണ്ടുവന്ന സംവിധാനമാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്( എം സി എല്‍ ആര്‍). ബാങ്കുകള്‍ക്ക് നല്‍കാനാവുന്നതില്‍ ഏറ്റവും ചുരുങ്ങിയ വായ്പാ നിരക്കെന്ന് ഇതിനെ വിശേഷിപ്പിക്കാം. വാണിജ്യബാങ്കുകളുടെ വായ്പാ നിരക്കുകള്‍ നിര്‍ണയിച്ചിരുന്ന ബേസ് റേറ്റ് സിസ്റ്റം പരിഷ്‌കരിച്ചാണ് ആര്‍ ബി ഐ എം സി എല്‍ ആര്‍ നിരക്ക് കൊണ്ടുവന്നത്. എന്നാല്‍ ആര്‍ബിഐ ഇത്തരത്തില്‍ വ്യതാസം വരുത്തുന്നതിന്റെ നേട്ടം വായ്പകളിലേക്ക് പകരുന്നതിന് ബാങ്കുകള്‍ കാല താമസം വരുത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ആര്‍ എല്‍ എല്‍ ആര്‍ (റിപ്പോ ലിങ്കഡ് ലെന്‍ഡിംഗ് റേറ്റ്) 2019 ല്‍ ആര്‍ ബി ഐ നടപ്പാക്കുന്നത്.

ഇതനുസരിച്ച് ഈ തീയതിക്ക് ശേഷം രാജ്യത്തെ ധനകാര്യസ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന വായ്പകള്‍ക്ക് ആര്‍ എല്‍ എല്‍ ആര്‍ ആയിരിക്കും ബാധകം. അതായത് ഇപ്പോള്‍ നിങ്ങളെടക്കുന്ന വായ്പകളുടെ പലിശ നിരക്ക് നിര്‍ണയിക്കുന്നത് ഇതനുസരിച്ചാകും. ഇവിടെ വായ്പയ്ക്ക് പലിശ നിരക്ക് നിര്‍ണയിക്കപ്പെടുമ്പോള്‍ വായ്പ തുക, കാലവാവധി, എടുക്കുന്ന ആളുടെ ക്രെഡിറ്റ് സ്‌കോര്‍ തുടങ്ങിയ ഘടകങ്ങള്‍ എല്ലാം പരിഗണിക്കപ്പെടുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച് ഒരു സ്‌പ്രെഡ് അഥവാ മാര്‍ജിന്‍ ബാങ്കുകള്‍ അധികമായി ഈടാക്കും.

ഇതനുസരിച്ച് വായ്പ പലിശയിലും വ്യത്യാസം വരും. ഉദാഹരണത്തിന് ആര്‍ ബി ഐ റിപ്പോയില്‍ വരുത്തിയ മാറ്റം അനുസരിച്ച് നിങ്ങളെടുത്ത ഭവനവായ്പാ പലിശ നിരക്ക് 6.6 ശതമാനമാണെങ്കില്‍ ഇതിനോടൊപ്പം ശരാശരി ഒരു ശതമാനം മാര്‍ജിന്‍ കൂടി ചേര്‍ത്താവും അന്തിമ നിരക്ക് നിര്‍ണയിക്കുക. ആര്‍ ബി ഐ യില്‍ നിന്ന് ബാങ്കുകള്‍ വായ്പ വാങ്ങുമ്പോള്‍ നല്‍കുന്ന തുകയാണ് റിപ്പോ നിരക്ക്. ഇത് കുറയുകയാണെങ്കില്‍ ബാങ്കുകള്‍ക്ക് ചുരുങ്ങിയ നിരക്കില്‍ പണം വായ്പയായി ലഭിക്കും. കൂടിയാല്‍ നിരക്ക് കൂടുകയും ചെയ്യും. അതുകൊണ്ട് ബാങ്കുകള്‍ നല്‍കുന്ന വായ്പയിലും ഇത് പ്രതിഫലിക്കുന്നു. റിപ്പോ കൂടിയാല്‍ ബാങ്ക് വായ്പ നിരക്കും കൂടും. കുറഞ്ഞാല്‍ അതിന്റെ ആനുകൂല്യം വായ്പ എടുത്തവരിലേക്കും എത്തും.