image

18 Jan 2022 3:36 AM GMT

Banking

എസ് ബി ഐ അക്കൗണ്ട് ബാലന്‍സ് അറിയാന്‍ ഇതാ അഞ്ച് വഴികള്‍

MyFin Desk

എസ് ബി ഐ അക്കൗണ്ട് ബാലന്‍സ് അറിയാന്‍ ഇതാ അഞ്ച് വഴികള്‍
X

Summary

പലപ്പോഴും അക്കൗണ്ടില്‍ എത്ര പണമുണ്ടെന്നറിയാത്തതിനാല്‍ പല സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ആത്മവിശ്വസം ഉണ്ടാവില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത് അറിയാന്‍ എളുപ്പ വഴികളുണ്ട്


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐയില്‍ അക്കൗണ്ടുള്ളവരാണോ നിങ്ങള്‍. പലപ്പോഴും അക്കൗണ്ടില്‍ എത്ര പണമുണ്ടെന്നറിയാത്തതിനാല്‍...

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐയില്‍ അക്കൗണ്ടുള്ളവരാണോ നിങ്ങള്‍. പലപ്പോഴും അക്കൗണ്ടില്‍ എത്ര പണമുണ്ടെന്നറിയാത്തതിനാല്‍ പല സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ആത്മവിശ്വസം ഉണ്ടാവില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത് അറിയാന്‍ എളുപ്പ വഴികളുണ്ട്. അക്കൗണ്ട് ബാലന്‍സ് അറിയാന്‍ ഇതാ അഞ്ച് വഴികള്‍.

ഇന്റര്‍നെറ്റ് ബാങ്കിംഗ്

എസ് ബി ഐയുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൈറ്റ് വഴി നിങ്ങള്‍ക്ക് അക്കൗണ്ട്
ബാലന്‍സ് അറിയാനാകും. www.onlinesbi.com എന്ന വെബ്സൈറ്റില്‍ കയറി യൂസര്‍ ഐഡിയും, പാസ്സ് വേർഡും നല്‍കി ലോഗിന്‍ ചെയ്യുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ശാഖയുടെ പേര്, ഇടപാടുകള്‍ തുടങ്ങിയ വിവരങ്ങള്‍ക്കൊപ്പം അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിനുള്ള ലിങ്കും അവിടെ കാണാം. അതില്‍ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാം.

ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം

ഒരു ഫോണ്‍ വിളിയിലൂടെയും എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബാലന്‍സ് അറിയാം. ഇതിന് 1800-11-2211 അല്ലെങ്കില്‍ 1800-425-3800 എന്നീ ടോള്‍ ഫ്രീ നമ്പറുകളിലേക്ക് വിളിച്ചാല്‍ മതി. ഓര്‍ക്കുക നിങ്ങള്‍ എസ് ബി ഐ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ തന്നെ വിളിക്കാന്‍ ഉപയോഗിക്കണം.

എസ് ബി ഐ എടിഎം

തൊട്ടടുത്തുള്ള എസ് ബി ഐ എടിഎം വഴിയും നിങ്ങളുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാം. ഇവിടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് എസ് എം എസ് വരും. ഇത്തരം ഇടപാടുകള്‍ കൃത്യമായും അക്കൗണ്ട് ഉടമയുടെ അറിവേടെയാണെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഈ സംവിധാനം.

മൊബൈല്‍ ബാങ്കിംഗ്

എസ് ബി ഐയുടെ ബാങ്കിംഗ് ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാം. ഇതിനായി എസ് ബി ഐയുടെ ബാങ്കിംഗ് ആപ്പ് 'യോനോ' ഡൗണ്‍ലോഡ് ചെയ്ത ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കി ആദ്യം ലോഗിന്‍ ചെയ്യണം. ആപ്പിലെ 'എന്‍ക്വയറി സര്‍വിസ്' ക്ലിക് ചെയ്ത ശേഷം 'ബാലന്‍സ് എന്‍ക്വയറി' തിരഞ്ഞെടുത്ത് നിങ്ങളുടെ 'മൊബൈല്‍ ബാങ്കിംഗ് പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍' നല്‍കി ഉറപ്പു വരുത്തുക. അക്കൗണ്ട് ബാലന്‍ കാണിക്കുന്ന സന്ദേശം ഉടന്‍ നിങ്ങള്‍ക്ക് ലഭിക്കും.

മിസ്ഡ് കോള്‍

09223766666 എന്ന നമ്പറിലേക്ക് വെറുമൊരു മിസ്ഡ് കോളിലൂടെ നിങ്ങള്‍ക്ക് അക്കൗണ്ട് ബാലന്‍സ് പരിശേധിക്കാം. മാത്രമല്ല ഈ നമ്പറിലേക്ക് എസ് എം എസ് അയച്ചും ബാലന്‍സ് അറിയാന്‍ സാധിക്കും. കൂടാതെ മിനി സ്റ്റേറ്റ്മെന്റ് എടുക്കാനും, ഭവന വായ്പാ പലിശ സര്‍ട്ടിഫിക്കറ്റിനും തിരഞ്ഞെടുത്ത മറ്റ് സേവനങ്ങള്‍ക്കുമെല്ലാം എസ് എം എസ് സൗകര്യം എസ് ബി ഐ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം.