image

8 Jan 2022 4:56 AM GMT

Cryptocurrency

ഡിജിറ്റല്‍ കറന്‍സിയുടെ ആദ്യ മാതൃകയിലേക്ക് ഇന്ത്യ ചുവടുവയ്‌ക്കേണ്ടതുണ്ട്: ആര്‍ ബി ഐ

MyFin Bureau

ഡിജിറ്റല്‍ കറന്‍സിയുടെ ആദ്യ മാതൃകയിലേക്ക് ഇന്ത്യ ചുവടുവയ്‌ക്കേണ്ടതുണ്ട്: ആര്‍ ബി ഐ
X

Summary

രാജ്യം സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സി ബി ഡി സി) അടിസ്ഥാന മാതൃകകള്‍ സ്വീകരിക്കേണ്ടതും സമഗ്രമായി പരിശോധിക്കേണ്ടതും അത്യാവശ്യമാണെന്ന് റിസര്‍വ് ബാങ്ക്. ഇത് പണനയത്തിലും ബാങ്കിംഗ് സംവിധാനത്തിലും കുറഞ്ഞ സ്വാധീനം ചെലുത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി. സിബിഡിസിയുടെ അടിസ്ഥാന രൂപത്തില്‍, പണത്തിന് സുരക്ഷിതവും ശക്തവും സൗകര്യപ്രദവുമായ ഒരു ബദല്‍ നല്‍കുന്നു. കൂടാതെ ഒരു സാമ്പത്തിക ഉപകരണത്തിന്റെ സങ്കീര്‍ണ്ണ രൂപവും ഇതിന് അനുമാനിക്കാം. 'സ്ഥൂല സാമ്പത്തിക നയ രൂപീകരണത്തില്‍ അതിന്റെ ചലനാത്മക സ്വാധീനം കണക്കിലെടുക്കുമ്പോള്‍, ഇത് ആവശ്യമാണെന്നാണ് 2020-21 […]


രാജ്യം സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സി ബി ഡി സി) അടിസ്ഥാന മാതൃകകള്‍ സ്വീകരിക്കേണ്ടതും സമഗ്രമായി പരിശോധിക്കേണ്ടതും അത്യാവശ്യമാണെന്ന് റിസര്‍വ് ബാങ്ക്. ഇത് പണനയത്തിലും ബാങ്കിംഗ് സംവിധാനത്തിലും കുറഞ്ഞ സ്വാധീനം ചെലുത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി. സിബിഡിസിയുടെ അടിസ്ഥാന രൂപത്തില്‍, പണത്തിന് സുരക്ഷിതവും ശക്തവും സൗകര്യപ്രദവുമായ ഒരു ബദല്‍ നല്‍കുന്നു. കൂടാതെ ഒരു സാമ്പത്തിക ഉപകരണത്തിന്റെ സങ്കീര്‍ണ്ണ രൂപവും ഇതിന് അനുമാനിക്കാം.

'സ്ഥൂല സാമ്പത്തിക നയ രൂപീകരണത്തില്‍ അതിന്റെ ചലനാത്മക സ്വാധീനം കണക്കിലെടുക്കുമ്പോള്‍, ഇത് ആവശ്യമാണെന്നാണ് 2020-21 ല്‍ പുറത്തിറങ്ങിയ ബാങ്കിംഗ് മേഖലയിലെ പുത്തന്‍ പ്രവണതകളും പുരോഗതിയും എന്ന റിപ്പോര്‍ട്ടില്‍ ആര്‍ബിഐ വ്യക്തമാക്കുന്നു.

പേയ്മെന്റ് സംവിധാനങ്ങളിലെ ഇന്ത്യയുടെ പുരോഗതി അതിന്റെ പൗരന്മാര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അത്യാധുനിക സിബിഡിസി ലഭ്യമാക്കുന്നതിന് ഉപയോഗപ്രദമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പണത്തിന്റെ നിലവിലുള്ള രൂപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പണലഭ്യത, കൂടുതല്‍ അളവ്, സ്വീകാര്യത, ഇടപാടുകളിലെ എളുപ്പം, വേഗത്തിലുള്ള പൂര്‍ത്തീകരണം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ സി ബി ഡി സിക്ക് കഴിയും. സി ബി ഡി സികള്‍ എങ്ങനെ നടപ്പിലാക്കണം എന്നതിനെ കുറിച്ച് ആഗോളതലത്തില്‍ തന്നെ സെന്‍ട്രല്‍ ബാങ്കുകള്‍ ആലോചനയിലാണെന്നും ഇതില്‍ സൂചിപ്പിക്കുന്നു.ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡ് സി ബി ഡി സി, സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ ഇതിനോടകം ചര്‍ച്ച ചെയ്തിരുന്നു. കറന്‍സി ഡിജിറ്റല്‍ രൂപത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി ബാങ്ക് നോട്ട് എന്നത് പ്രാവര്‍ത്തികമാക്കാന്‍ 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് 2021 ഒക്ടോബറില്‍ ആര്‍ബിഐയില്‍ നിന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം ലഭിച്ചതായി അടുത്തിടെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.