പഴയ ഐഫോണ്‍ മോഡലുകളെ ഇനി വാട്സ്ആപ്പ് പിന്തുണയ്ക്കില്ല
- ഐഒഎസ് 15.1ല്‍ ന് മുന്‍പുള്ള വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് വാട്സ്ആപ്പ് ആക്‌സസ് ചെയ്യാന്‍ കഴിയില്ല
- മാറ്റം പ്രധാനമായും ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയുടെ ഉപയോക്താക്കളെ ബാധിക്കും
ചില ഐഫോണ്‍ മോഡലുകള്‍ക്കുള്ള പിന്തുണ വാട്സ്ആപ്പ് അവസാനിപ്പിക്കാന്‍ പോകുന്നതായി സൂചന. ഏറ്റവും മികച്ച യൂസര്‍ എക്സ്പീരിയന്‍സും സുരക്ഷയും ഉപയോക്താക്കള്‍ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
വാട്സ്ആപ്പ് ഇറക്കുന്ന പുതിയ അപ്ഡേറ്റുകള്‍ പലതും പഴയ സ്മാര്‍ട്ട്ഫോണുകളില്‍ ശരിയായി പ്രവര്‍ത്തിക്കാത്തത് പ്രധാനകാരണമാണ്. പഴയ ഐഒഎസ് വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള പിന്തുണയാണ് വാട്സ്ആപ്പ് അവസാനിപ്പിക്കുക. പ്രത്യേകിച്ചും, ഐഒഎസ് 15.1ല്‍ ന് മുന്‍പുള്ള പഴയ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ആക്‌സസ് ചെയ്യാന്‍ കഴിയില്ല.
മാറ്റം പ്രധാനമായും ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയുടെ ഉപയോക്താക്കളെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഐഒഎസ് 12 മുതലുള്ള വേര്‍ഷനുകളെ വാട്സ്ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. 2025 മെയ് 5-ന് ശേഷമാകും ഇത്തരത്തില്‍ പഴയ ഐഒഎസ് ഡിവൈസുകളില്‍ വാട്സ്ആപ്പ് ലഭ്യമല്ലാതാകുക.
അതിനാല്‍ ഉപയോക്താക്കള്‍ ഈ സമയത്തിനുള്ളില്‍ പുതിയ അപ്ഡേഷന്‍ നടത്തണമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.