സൈബർ തട്ടിപ്പിനു ഇരയായി ടെക്കി യുവതിയും; നഷ്ടപ്പെട്ടത് 1.97 ലക്ഷം രൂപ

  • തട്ടിപ്പ് നടത്തിയത് നാർക്കോട്ടിക്ക് വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജന
  • രണ്ടു അക്കൗണ്ടുകളിൽ നിന്നും 98,888 രൂപ വീതം നിക്ഷേപിക്കാൻ
  • സ്കൈപ്പ് ഉപയോഗിച്ച് തട്ടിപ്പ്

Update: 2023-06-22 12:14 GMT

സൈബർ തട്ടിപ്പുകൾ അരങ്ങ് വാഴുന്ന ഇക്കാലത്ത് ധാരാളം കേസുകൾ പോലീസിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. ഡൽഹിയിൽ ഒരു വനിത ഡോക്ടർക്ക് 4.5കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി നേരത്തെ മുംബൈയിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു. സമാന രീതിയിൽ മറ്റൊരു തട്ടിപ്പ് കൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്നു.

ഇത്തവണ കുടുങ്ങിയത് ഐ ടി പ്രൊഫഷണൽ

നാർക്കോട്ടിക്ക് വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജനയാണ് സൈബർ തട്ടിപ്പുകാർ ഈ വനിതയിൽ നിന്നും 1.97 ലക്ഷം രൂപ തട്ടിയെടുത്തത്. യുവതിയുടെ ആധാർ നമ്പർ കുറ്റവാളികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നു അവകാശപ്പെട്ടാണ് ഇവർ യുവതിയ കബളിപ്പിച്ചത്. പണം നഷ്ടപ്പെട്ടപ്പോൾ യുവതി പോലീസിൽ എഫ് ഐ ആർ നൽകിയതോടെ സംഭവം പുറത്തറിഞ്ഞു.

നാർക്കോട്ടിക് വകുപ്പിൽ നിന്നെന്ന വ്യാജന

ഒരു കൊറിയർ കമ്പനിയിൽ നിന്നാണെന്നു അവകാശപ്പെടുന്ന ഒരു കോൾ യുവതിക്ക് ലഭിക്കുകയായിരുന്നു. ചില ബുദ്ധിമുട്ടുകൾ കാരണം തായ്‌വാനിലേക്ക് ഉള്ള പാർസലുകൾ പ്രോസസ്സ് ചെയ്തിട്ടില്ലെന്നു യുവതിയെ അറിയിച്ചു. അത്തരം ഒരു പാർസൽ അയച്ചിട്ടില്ലെന്നു യുവതി പ്രതികരിച്ചു.

എന്നാൽ 5 പാസ്സ്പോർട്ടുകളും 2 ക്രെഡിറ്റ്‌ കാർഡുകളു മയക്കുമരുന്നും ഉൾപ്പെടെ യുവതിയുടെ പേരിൽനിന്നുമുള്ള പാർസലിൽ ഉള്ളത് കൊണ്ട് പോലീസുമായി ബന്ധപ്പെടണമെന്നായി തട്ടിപ്പുകാർ. നാർക്കോട്ടിക് ഉദ്യോഗസ്ഥനോട്‌ സംസാരിക്കാൻ എന്ന വ്യാജേന  ഫോൺ മ്നറ്റൊരാൾക്ക് കൈമാറുകയും ചെയ്തു. തുടർന്ന് സ്കൈപ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു ആധാർ നമ്പർ ആവശ്യപ്പെട്ടു. യുവതിയുടെ ആധാർ നമ്പർ കുറ്റവാളികളുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളുമായി  ബന്ധിപ്പിച്ചിട്ടുണ്ടെന്നും അയാളുടെ ഐഡി നൽകി സ്കൈപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയാണ് ഉണ്ടായത്.

നാർക്കോട്ടിക് ഡിപ്പാർട്മെന്റ് എന്ന യൂസർ നെയിം ഉപയോഗിച്ച് ആയിരുന്നു കുറ്റവാളി സംസാരിച്ചത്. സ്‌കൈപ്പിലൂടെ കുറ്റവാളികളുടെ ഫോട്ടോ യുവതിയെ കാണിക്കുകയും ചെയ്തു. പിന്നീട് വെരിഫിക്കേഷനായി രണ്ടു അക്കൗണ്ടുകളിൽ നിന്നും 98,888 രൂപ വീതം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും വെരിഫിക്കേഷനു ശേഷം തുക തിരികെ നൽകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.

ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷവും പണം തിരികെ അക്കൗണ്ടിലേക്ക് തിരികെ ലഭിക്കാത്തതിനെ തുടർന്ന് കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായ യുവതി പോലീസിൽ പരാതി നൽക്കുകയായിരുന്നു.

ഡൽഹിയിൽ വനിത ഡോക്ടറെ കബളിപ്പിച്ചതും സമാനരീതിയിൽ തന്നെ ആയിരുന്നു. ടെക്കികളെയും മറ്റു പ്രൊഫഷ ണലുകളെയും വരെ സൈബർ തട്ടിപ്പുകാർ എളുപ്പത്തിൽ കബളിപ്പിക്കുമ്പോൾ ഇതിന്റെ ഭീകരാവസ്ഥ എത്രത്തോളം ആണെന്ന് നമുക്ക് മനസിലാക്കാവുന്നതേ ഉള്ളൂ.

Tags:    

Similar News