വരുമാനം ഇടിഞ്ഞു; പേടിഎം ജീവനക്കാരെ പിരിച്ചുവിട്ടേക്കും

  • മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 550 കോടി രൂപയുടെ നഷ്ടമാണ് പേടിഎം രേഖപ്പെടുത്തിയത്
  • ജൂണ്‍ പാദത്തിലെ വരുമാനത്തില്‍ 15- 16 ബില്യണ്‍ രൂപയുടെ ഇടിവുണ്ടാകുമെന്നു പേടിഎം കരുതുന്നുണ്ട്
  • ഏകദേശം 40 ലക്ഷം പ്രതിമാസ ഇടപാടുകള്‍ നടത്തുന്ന യൂസര്‍മാരെ മാര്‍ച്ച് പാദത്തില്‍ നഷ്ടമായതായിട്ടാണ് കണക്കാക്കുന്നത്

Update: 2024-05-22 10:37 GMT

ഫിന്‍ടെക് ഭീമനായ പേടിഎം തൊഴില്‍ വെട്ടിക്കുറയ്ക്കാനുള്ള സാധ്യത വര്‍ധിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 550 കോടി രൂപയുടെ നഷ്ടമാണ് പേടിഎം രേഖപ്പെടുത്തിയത്.

ഈ സാഹചര്യത്തിലാണ് തൊഴില്‍ വെട്ടിക്കുറയ്ക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനത്തിലും 2,267.10 കോടി രൂപയുടെ ഇടിവ് പേടിഎം രേഖപ്പെടുത്തിയിട്ടുണ്ട്.

2021-ല്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തതിനു ശേഷം പേടിഎം നേരിടുന്ന ആദ്യ ഇടിവ് കൂടിയാണിത്. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ പേരിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പേടിഎമ്മിന് ഏകദേശം 40 ലക്ഷം പ്രതിമാസ ഇടപാടുകള്‍ നടത്തുന്ന യൂസര്‍മാരെ മാര്‍ച്ച് പാദത്തില്‍ നഷ്ടമായതായിട്ടാണ് കണക്കാക്കുന്നത്.

ജൂണ്‍ പാദത്തിലെ വരുമാനത്തിലും 15- 16 ബില്യണ്‍ രൂപയുടെ ഇടിവുണ്ടാകുമെന്നു പേടിഎം കരുതുന്നുണ്ട്.

എന്നാല്‍ അതിനു ശേഷം പുരോഗതിയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

റെഗുലേറ്ററി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ഈ വര്‍ഷം മാര്‍ച്ച് 15 മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ആര്‍ബിഐ പേടിഎമ്മിനോട് നിര്‍ദേശിച്ചിരുന്നു. ഇതാണ് കമ്പനിക്ക് തിരിച്ചടിയായത്.

Tags:    

Similar News