ഇല്യ സുറ്റ്‌സ്‌കേവര്‍ ഓപ്പണ്‍ എഐയോട് ' ബൈ ' പറയുന്നു

  • സാം ആള്‍ട്ട്മാനോടൊപ്പം ഓപ്പണ്‍ എഐ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തി
  • എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്
  • സാം ആള്‍ട്ട്മാനെ പുറത്താക്കിയ ഓപ്പണ്‍ എഐയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു റഷ്യന്‍ വംശജനായ ഇല്യ സുറ്റ്‌സ്‌കേവര്‍

Update: 2024-05-16 07:19 GMT

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനിയില്‍ നിന്നും പടിയിറങ്ങുന്നു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്.

സാം ആള്‍ട്ട്മാനോടൊപ്പം ഓപ്പണ്‍ എഐ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് സുറ്റ്‌സ്‌കേവര്‍.

' നമ്മുടെ തലമുറയിലെ ഏറ്റവും വലിയ മനസിന്റെ ഉടമയാണ് ഇല്യയെന്നും അദ്ദേഹം കമ്പനിയില്‍ നിന്നും പോകുന്നത് സങ്കടകരമാണെന്നും ' ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന്‍ പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് സാം ആള്‍ട്ട്മാനെ പുറത്താക്കിയ ഓപ്പണ്‍ എഐയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു റഷ്യന്‍ വംശജനായ ഇല്യ സുറ്റ്‌സ്‌കേവര്‍.

Tags:    

Similar News