ഇന്ത്യയില്‍ ജൂണ്‍-ജുലൈയില്‍ X പൂട്ടിട്ടത് 23 ലക്ഷം അക്കൗണ്ടുകള്‍

  • തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയ 1772 അക്കൗണ്ടുകളും കമ്പനി നീക്കം ചെയ്തു
  • 2,395,495 അക്കൗണ്ടുകളാണ് നിരോധിച്ചതെന്നു കമ്പനി അറിയിച്ചു

Update: 2023-08-12 10:30 GMT

ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് (മുന്‍പ് ട്വിറ്റര്‍) ഈ വര്‍ഷം ജൂണ്‍-ജുലൈ മാസത്തില്‍ ഇന്ത്യയില്‍ പൂട്ടിട്ടത് 23 ലക്ഷം അക്കൗണ്ടുകള്‍. നയ ലംഘനങ്ങളുടെ പേരിലാണ് നടപടി സ്വീകരിച്ചത്.

2,395,495 അക്കൗണ്ടുകളാണ് നിരോധിച്ചതെന്നു കമ്പനി അറിയിച്ചു. ഐടി നിയമം 2021 പ്രകാരം 5 മില്യന്‍ യൂസര്‍മാരുള്ള പ്ലാറ്റ്‌ഫോമുകള്‍ പ്രതിമാസ റിപ്പോര്‍ട്ട് തയാറാക്കേണ്ടതുണ്ട്. ഇങ്ങനെ തയാറാക്കിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം എക്‌സ് അറിയിച്ചത്.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്, സമ്മതപ്രകാരമല്ലാത്ത നഗ്നതയെ പ്രോത്സാഹിപ്പിച്ചത് എന്നിവയുമായി ബന്ധപ്പെട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

കൂടാതെ, രാജ്യത്തിനകത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയ 1772 അക്കൗണ്ടുകളും കമ്പനി നീക്കം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള മിക്ക പരാതികളും ദുരുപയോഗം/പീഡനം (1,783), വിദ്വേഷകരമായ പെരുമാറ്റം (54), സ്വകാര്യത ലംഘനം (48), കുട്ടികളുടെ ലൈംഗിക ചൂഷണം (46) എന്നിവയെക്കുറിച്ചായിരുന്നു.

പുതിയ ഐടി നിയമങ്ങള്‍ 2021 പ്രകാരം, 5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വലിയ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.

Tags:    

Similar News