ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ : ഐഫോൺ 13 വെറും 40,000 രൂപക്ക് സ്വന്തമാക്കാം

  • ഐഫോൺ 13 അടിസ്ഥാന മോഡലിന് 40000 രൂപ
  • എസ ബി ഐ കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ അധിക കിഴിവ്
;

Update: 2023-10-03 11:05 GMT
amazon great indian festival iphone 13 for just rs40,000
  • whatsapp icon

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഐഫോൺ 13 എക്കാലത്തോടെയും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കും.സീസൺ വില്പന തുടങ്ങിയാൽ ഐഫോൺ 13 മോഡലിന്റെ അടിസ്ഥാന  വേരിയന്റ് വെറും 40,000 രൂപക്ക് ലഭിക്കും.

നിലവിൽ 128 ജി ബി മോഡലിന് ആമസോണിൽ 52,499 രൂപയാണ് വില. എസ്ബിഐ ഡെബിറ്റ് ക്രെഡിറ്റ്‌ കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾക്കു 1500 രൂപയുടെ അധിക കിഴിവ് ലഭിക്കും. കൂടാതെ എക്സ്ചേഞ്ച് കിഴിവുകളും ലഭ്യമാവും.

ഐഫോൺ 13 പുറത്തിറക്കിയത് 79,900 രൂപയ്ക്കാണ്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്പ്ലേ ആണ് ഫോണിൽ ലഭിക്കുന്നത്. എ 5 ബയോണിക് ചിപ്സെ റ്റാണ് ഐഫോൺ 13 ന് കരുത്ത് പകരുന്നത്. 4 കെ ഡോൾബി വിഷൻ എച്ച് ഡി ആർ റെക്കോർഡിങ് ശേഷിയുള്ള 12 മെഗാ പിക്സൽ ക്യാമറ സജ്ജീകരണത്തോട് കൂടി ഫോൺ പ്രവർത്തിക്കുന്നു. നൈറ്റ്‌ മോഡോടു കൂടിയ 12 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയും ലഭ്യമാണ്.

ആമസോൺ ഗ്രേറ്റ്‌ ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 8 ന് ആരംഭിക്കുന്നു. പ്രൈം അംഗങ്ങൾക്ക് നേരത്തെ തന്നെ ലഭ്യമാവും. മുൻനിര ബ്രാന്റുകൾ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവ് പ്രതീക്ഷിക്കാം. ലാപ്ടോപ്പുകൾ , സ്മാർട് വാച്ചുകൾ എന്നിവ എസ്ബിഐ കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 1500 രൂപ വരെയും മറ്റു വിഭാഗങ്ങൾക്ക് 1750 രൂപ വരെയും കിഴിവുകൾ ലഭിക്കും. 

Tags:    

Similar News