ഇന്ത്യൻ ടി വി വിപണിയിൽ ചൈനീസ് ബ്രാൻഡുകൾ മങ്ങുന്നു

  • മുന്‍നിര ആഗോള കമ്പനികളുടെ നീക്കങ്ങള്‍ ചൈനക്ക് തിരിച്ചടിയായി
  • ഏപ്രില്‍-ജൂണ്‍ പാദത്തിലെ ടിവി ഷിപ്പ്‌മെന്റില്‍ 35 ശതമാനം ഇടിവ്
  • സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ ചൈന ശ്രദ്ധകേന്ദ്രീകരിക്കുന്നു

Update: 2023-09-22 11:24 GMT

ഇന്ത്യയിലെ ചൈനീസ് ടിവി ബ്രാന്‍ഡുകള്‍ വിപണി വിഹിതത്തില്‍ ഇടിവ് . സ്മാര്‍ട്ട്‌ഫോണ്‍ മേഖലയിലും സമാനമായ പ്രവണതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പകര്‍ച്ചവ്യാധിക്കാലം മുതല്‍ പ്രീമിയം എന്‍ട്രി ലെവല്‍ മോഡല്‍ വില കുറച്ച എല്‍ജി, സാംസങ്് തുടങ്ങിയ കമ്പനികള്‍ നടത്തിയ തന്ത്രപരമായ നീക്കങ്ങള്‍ ഇതിനുകാരണമായി.

വണ്‍പ്ലസും റിയല്‍മിയും പോലുള്ള ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ ടെലിവിഷന്‍ വിപണിയില്‍ നിന്ന് പുറത്തുകടക്കുകയോ ഉല്‍പ്പാദനം ഗണ്യമായി കുറയ്ക്കുകയോ ചെയ്യുമെന്ന് വിപണിയിൽ നിന്ന് വരുന്ന  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വണ്‍പ്ലസും റിയല്‍മിയും ഇതിനോട് പ്രതികരിച്ചിട്ടില്ല.

കൗണ്ടര്‍പോയിന്റ് ടെക്നോളജിയില്‍ നിന്നുള്ള സമീപകാല ഡാറ്റ അനുസരിച്ച്, ചൈനീസ് ടിവി ഷിപ്പ്മെന്റുകളുടെ വിഹിതം മുന്‍വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തിലുള്ള 35.7ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം ഇതേ കാലയളവില്‍ 33.6ശതമാനം ആയി കുറഞ്ഞു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കൂടുതല്‍ ഇടിവ് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുപറയുന്നു.

ചൈനീസ് ബ്രാന്‍ഡുകളുടെ വിപണി വിഹിതം ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ സാംസങ്, എല്‍ജി, സോണി തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള മിഡ് റേഞ്ച്, പ്രീമിയം മോഡലുകളിലേക്ക് മാറുകയാണ്. ഇത് ചൈനീസ് ഉല്‍ല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടിയായി. ടെലിവിഷന്‍ വിപണി ഏകീകരണത്തിനും തിരുത്തലിനും വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ഗ്രേറ്റ് ഈസ്റ്റേണ്‍ റീട്ടെയില്‍ ഡയറക്ടര്‍ പുല്‍കിറ്റ് ബൈഡ് അഭിപ്രായപ്പെട്ടു.

സ്മാര്‍ട്ട്ഫോണ്‍ മേഖലയില്‍, ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് തുടര്‍ച്ചയായി നാല് പാദങ്ങളില്‍ തിരിച്ചടി നേരിട്ടു. ഒരുകാലത്ത് ആധിപത്യം പുലര്‍ത്തിയിരുന്ന 7,000-8,000 രൂപയില്‍ താഴെ വിലയുള്ള എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ നിന്ന് അവര്‍ മാറുകയാണ്. ലാഭക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സാംസങ്, ആപ്പിള്‍, കൂടാതെ മിഡ്-ടു-പ്രീമിയം ശ്രേണിയിലുള്ള മറ്റുള്ളവയുമായി മത്സരിക്കുന്നതില്‍ അവര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2017-18 മുതല്‍, ഷഓമി, വണ്‍പ്ലസ്, റിയല്‍മി, ടിസിഎല്‍ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ എല്‍ജി, സാംസങ്, സോണി തുടങ്ങിയ കമ്പനികളെ . മോഡലുകള്‍ ഗണ്യമായി കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ഇന്ത്യന്‍വിപണി കയ്യടക്കാന്‍ ചൈന ഇറങ്ങിയത്. ഇത് പ്രധാന ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടിയായി.

'വേഗത്തിലുള്ള വിപണി വിഹിതം നേടുന്നതിനായി വില കുറയ്ക്കുക എന്നതായിരുന്നു ചൈനീസ് ടിവി ബ്രാന്‍ഡുകളുടെ തന്ത്രം. ഇത് അവരുടെ നഷ്ടം വര്‍ധിപ്പിച്ചു. അതേസമയം ചൈനീസ് ബ്രാന്‍ഡുകള്‍ ഇപ്പോള്‍ തങ്ങളുടെ പ്രാഥമിക ഉല്‍പ്പന്നമായ സ്മാര്‍ട്ട്ഫോണുകളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

Tags:    

Similar News