ട്രെന്റ് ലാഭത്തിലേക്ക് തിരിച്ചെത്തി; ഓഹരികൾക്ക് 3 ശതമാനം ഉയർച്ച

ടാറ്റ ഗ്രൂപ്പ് കമ്പനിയായ ട്രെന്റിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനത്തോളം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിക്കു മികച്ച വരുമാനം ഉണ്ടായതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 114.93 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ 138.29 കോടി രൂപ അറ്റ നഷ്ടമായിരുന്നു. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിലും കമ്പനി 20.87 കോടി രൂപയുടെ അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. റീട്ടെയിൽ ഔട്ട് ലെറ്റ് ബ്രാൻഡുകളായ വെസ്റ്റ് സൈഡ്, സുഡിയോ […]

;

Update: 2022-08-12 09:21 GMT
ട്രെന്റ് ലാഭത്തിലേക്ക് തിരിച്ചെത്തി; ഓഹരികൾക്ക് 3 ശതമാനം ഉയർച്ച
  • whatsapp icon

ടാറ്റ ഗ്രൂപ്പ് കമ്പനിയായ ട്രെന്റിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനത്തോളം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിക്കു മികച്ച വരുമാനം ഉണ്ടായതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 114.93 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ 138.29 കോടി രൂപ അറ്റ നഷ്ടമായിരുന്നു. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിലും കമ്പനി 20.87 കോടി രൂപയുടെ അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു.

റീട്ടെയിൽ ഔട്ട് ലെറ്റ് ബ്രാൻഡുകളായ വെസ്റ്റ് സൈഡ്, സുഡിയോ എന്നിവ ട്രെന്റിന്റേതാണ്. കമ്പനിക്ക് നിലവിൽ 450 ഫാഷൻ സ്റ്റോറുകളടങ്ങിയ പോർട്ടഫോളിയോയാണ് ഉള്ളത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ആരംഭിച്ച പുതിയ സ്റ്റോറുകളുടെ പ്രകടനം മികച്ചതാണെന്ന് മാനേജ്‌മെന്റ് പറഞ്ഞു. ഓഹരി ഇന്ന് 3.15 ശതമാനം നേട്ടത്തിൽ 1,381.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News