യുപിഐ സംവിധാനം വഴിയും ജിഎസ്ടി അടയ്ക്കാം
ഡെല്‍ഹി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് 2021-22 ലെ വാര്‍ഷിക റിട്ടേണ്‍പരിധി അടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ച കാര്യങ്ങളാണ് ഇവ. ഇന്റര്‍നെറ്റ് ബാങ്കിംഗ് ആയ ഐഎംപിഎസ്, മൊബൈല്‍ പേയ്‌മെന്റ് സംവിധാനമായ യുപിഐ എന്നിവയിലൂടെ ഇനി മുതല്‍ ജിഎസ്ടിഎന്‍ പോര്‍ട്ടലില്‍ നികുതി അടയ്ക്കാം. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സുകളെ 2021-22 ലെ […]
ഡെല്‍ഹി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് 2021-22 ലെ വാര്‍ഷിക റിട്ടേണ്‍പരിധി അടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ച കാര്യങ്ങളാണ് ഇവ.
ഇന്റര്‍നെറ്റ് ബാങ്കിംഗ് ആയ ഐഎംപിഎസ്, മൊബൈല്‍ പേയ്‌മെന്റ് സംവിധാനമായ യുപിഐ എന്നിവയിലൂടെ ഇനി മുതല്‍ ജിഎസ്ടിഎന്‍ പോര്‍ട്ടലില്‍ നികുതി അടയ്ക്കാം.
2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സുകളെ 2021-22 ലെ വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് പുതിയ ഭേദഗതി അനുസരിച്ച് ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് കാലയളവില്‍ താമസിച്ച് നല്‍കിയ റീഫണ്ട് അപേക്ഷകളുടെ കാര്യത്തില്‍ ആവശ്യത്തിന് സമയം ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുമുണ്ട്. ഇക്കാലയളവില്‍ അനവധി പേരുടെ അപേക്ഷകളില്‍ തീരുമാനമാകാതെ കോടതി നടപടികളിലേക്ക് കടന്നിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നികുതി അടയ്ക്കാത്ത അല്ലെങ്കില്‍ പൂര്‍ണമായും അടയ്്ക്കാത്ത നികുതി ദായകര്‍ക്ക് നോട്ടീസ് നല്‍കുന്നതിനുള്ള കാലയളവ് സര്‍ക്കാര്‍ നീട്ടിയതായി കെപിഎംജി ഇന്‍ ഇന്ത്യ പാര്‍ട്ണര്‍ (ഇന്‍ഡയറക്ട് ടാക്‌സ്) അഭിഷേക് ജെയിന്‍ പറഞ്ഞു. അതുപോലെ, റീഫണ്ടുകള്‍ ഫയല്‍ ചെയ്യുന്നതിന് സമയപരിധിയില്‍ ഇളവ് അനുവദിച്ചിട്ടുമുണ്ട്.
കൂടാതെ, ഒരു പാന്‍ നമ്പര്‍ ഉപയോഗിച്ച് ജിഎസ്ടി റെജിസ്‌ട്രേഷനുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ക്യാഷ് ലെഡ്ജര്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാമെന്നും പുതിയ ഭേദഗതി പറയുന്നു.
ജൂണ്‍ 28 മുതല്‍ 29 വരെ നടന്ന യോഗത്തില്‍ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സില്‍ ഈ മാറ്റങ്ങള്‍ അംഗീകരിച്ചിരുന്നു.