6.63 കോടി ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തതായി ഐടി വകുപ്പ്

  ഡെല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് 15 വരെ 6.63 കോടി ആദായനികുതി റിട്ടേണുകള്‍ (ഐടിആര്‍) ഫയല്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച നികുതി റിട്ടേണുകളേക്കാള്‍ 16.7 ലക്ഷം വര്‍ധനവുണ്ടായതായി ആദായനികുതി വകുപ്പ് അറിയിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യേണ്ട കോര്‍പ്പറേറ്റുകളും മറ്റ് നികുതിദായകരും 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 15 ആയിരുന്നു. വ്യക്തികള്‍ക്കുള്ള അവസാന തീയതി 2021 ഡിസംബര്‍ 31 ആയിരുന്നു. 2022 മാര്‍ച്ച് 15 […]

Update: 2022-03-17 06:26 GMT

 

ഡെല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് 15 വരെ 6.63 കോടി ആദായനികുതി റിട്ടേണുകള്‍ (ഐടിആര്‍) ഫയല്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച നികുതി റിട്ടേണുകളേക്കാള്‍ 16.7 ലക്ഷം വര്‍ധനവുണ്ടായതായി ആദായനികുതി വകുപ്പ് അറിയിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യേണ്ട കോര്‍പ്പറേറ്റുകളും മറ്റ് നികുതിദായകരും 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 15 ആയിരുന്നു. വ്യക്തികള്‍ക്കുള്ള അവസാന തീയതി 2021 ഡിസംബര്‍ 31 ആയിരുന്നു.

2022 മാര്‍ച്ച് 15 ന് 5.43 ലക്ഷത്തിലധികം ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം അവസാന തീയതിയില്‍ ഇത് 4.77 ലക്ഷമായിരുന്നു. അതേസമയം കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ 13.84 ലക്ഷത്തിലധികം ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 2021-22 അനുമാന വര്‍ഷത്തില്‍ സമര്‍പ്പിച്ച 6.63 കോടി ആദായനികുതി റിട്ടേണുകളില്‍, 46 ശതമാനം ഐടിആര്‍-1 (3.03 കോടി), 9 ശതമാനം ഐടിആര്‍-2 (57.6 ലക്ഷം), 15 ശതമാനം ഐടിആര്‍-3 (1.02 കോടി), 26 ശതമാനം ഐടിആര്‍-4 (1.75 കോടി), 2 ശതമാനം ഐടിആര്‍-5 (15.1 ലക്ഷം), ഐടിആര്‍-6 (9.3 ലക്ഷം), ഐടിആര്‍-7 (2.18 ലക്ഷം) എന്നിവയാണ്. ഐടിആര്‍ ഫോം 1 (സഹജ്), ഐടിആര്‍ ഫോം 4 (സുഗം) എന്നിവ ചെറുകിട, ഇടത്തരം നികുതിദായകര്‍ക്ക് വേണ്ടിയുള്ള ലളിതമായ ഫോമുകളാണ്.

പരിശോധിച്ച ആദായനികുതി റിട്ടേണുകളില്‍, 5.17 കോടിയിലധികം പ്രോസസ്സ് ചെയ്തിട്ടുണ്ട്. കൂടാതെ 2021-22 അനുമാന വര്‍ഷത്തിന്റെ 1.83 കോടി റീഫണ്ടുകള്‍ 2022 മാര്‍ച്ച് 15 വരെ നല്‍കിയിട്ടുണ്ട്. പോര്‍ട്ടലില്‍ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് എളുപ്പമാക്കാന്‍ നികുതിദായകരെ സഹായിക്കുന്നതിന്, 8,500-ലധികം നികുതിദായക കോളുകളോടും 260 ചാറ്റുകളോടും 2022 മാര്‍ച്ച് 15-ന് തന്നെ ഹെല്‍പ്പ് ഡെസ്‌ക് പ്രതികരിച്ചു.

ആദായനികുതി റിട്ടേണുകള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് tir.helpdesk@incometax.gov.in, ടാക്സ് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് tar.helpdesk@incometax.gov.in എന്നീ ഇമെയില്‍ ഐഡികള്‍ നല്‍കി. ഇതുമായി ബന്ധപ്പെട്ട്, 16,252 ഇമെയിലുകള്‍ ലഭിക്കുകയും അതില്‍ 16,233 എണ്ണം 2022 മാര്‍ച്ച് 15-നകം പരിഹരിക്കുകയും ചെയ്തു. മാത്രമല്ല നികുതിദായകര്‍ക്ക് പ്രൊഫഷണലുകളുമായി സജീവമായി ഇടപഴകുകയും അവരെ സമീപിക്കുകയും ചെയ്യുന്നതിന് ആദായനികുതി വകുപ്പ് നേരിട്ടുള്ള വെബെക്‌സ് കോളുകള്‍/വെബിനാറുകള്‍ എന്നിവയും സംഘടിപ്പിച്ചു. വൈകിയ റിട്ടേണ്‍, പുതുക്കിയ റിട്ടേണ്‍, ആധാര്‍, പാന്‍ എന്നിവ ലിങ്ക് ചെയ്യുന്നത തുടങ്ങിയവയുടെ അവസാന തീയതി 2022 മാര്‍ച്ച് 31 ആണ്.

Tags:    

Similar News