എസ്ബിഐ ഗ്ലോബല്‍ ഫാക്ടേഴ്സിന്റെ എസ്ബിഐ ഏറ്റെടുത്തു

ഡെല്‍ഹി:വിവിധ ഓഹരിയുടമകളില്‍ നിന്ന് എസ്ബിഐ ഗ്ലോബല്‍ ഫാക്ടേഴ്‌സിന്റെ (എസ്ബിഐജിഎഫ്എല്‍) ഏകദേശം 14 ശതമാനം ഓഹരികള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഏറ്റെടുത്തു. തുടര്‍ന്ന് എസ്ബിഐജിഎഫ്എല്‍ എസ്ബിഐയുടെ 100 ശതമാനം സബ്സിഡിയറിയായി മാറിയെന്ന് ബാങ്ക് അറിയിച്ചു. എസ്ബിഐജിഎഫ്എല്ലിന്റെ 13.42 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് എസ്ബിഐ 67.84 കോടി രൂപ നല്‍കി. സിഡ്ബിയുടെ 6.53 ശതമാനം, ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ 4.34 ശതമാനം, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ 2.95 ശതമാനം എന്നിങ്ങനെ എസ്ബിഐ നിലവിലുള്ള ഓഹരിയുടമകളുടെ 13.82 […]

Update: 2022-09-17 03:24 GMT
ഡെല്‍ഹി:വിവിധ ഓഹരിയുടമകളില്‍ നിന്ന് എസ്ബിഐ ഗ്ലോബല്‍ ഫാക്ടേഴ്‌സിന്റെ (എസ്ബിഐജിഎഫ്എല്‍) ഏകദേശം 14 ശതമാനം ഓഹരികള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഏറ്റെടുത്തു. തുടര്‍ന്ന് എസ്ബിഐജിഎഫ്എല്‍ എസ്ബിഐയുടെ 100 ശതമാനം സബ്സിഡിയറിയായി മാറിയെന്ന് ബാങ്ക് അറിയിച്ചു.
എസ്ബിഐജിഎഫ്എല്ലിന്റെ 13.42 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് എസ്ബിഐ 67.84 കോടി രൂപ നല്‍കി. സിഡ്ബിയുടെ 6.53 ശതമാനം, ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ 4.34 ശതമാനം, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ 2.95 ശതമാനം എന്നിങ്ങനെ എസ്ബിഐ നിലവിലുള്ള ഓഹരിയുടമകളുടെ 13.82 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു.
എസ്ബിഐയും എസ്ബിഐജിഎഫ്എല്ലും ഓഹരികള്‍ ഏറ്റെടുക്കുന്നതിനും മാനേജ്മെന്റിലെ നിയന്ത്രണം മാറ്റുന്നതിനുമായി ആര്‍ബിഐയുടെ അനുമതി നേടിയട്ടുണ്ട്. എസ്ബിഐ ഗ്ലോബല്‍ ഫാക്ടേഴ്സ് ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ്. ഇത് ആഭ്യന്തര, കയറ്റുമതി ഫാക്ടറി സേവനങ്ങള്‍ നല്‍കുന്നു. 2021-22 കാലയളവില്‍ എസ്ബിഐജിഎഫ്എല്‍ 4,773 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു.
Tags:    

Similar News