ബിസിനസ്സ് ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ ചെറിയാൻ തോമസ് 1. ഇന്ന് വിപണി ഉണര്‍ന്നു: സെന്‍സെക്സ് ഉച്ചക്ക് 2 മണിക്ക് 176 പോയിന്റ് നേട്ടത്തില്‍, നിഫ്റ്റി 16,325-ല്‍. 2. ഏഷ്യന്‍ മാര്‍ക്കറ്റുകളുടെ തകര്‍ച്ചക്കിടയിലും സിംഗപ്പൂര്‍ നിഫ്റ്റി 25 പോയിന്റ് ഉയര്‍ച്ചയില്‍. യൂറോപ്യന്‍ മാര്‍ക്കറ്റ് നേരിയ നേട്ടത്തില്‍. 3. ഇന്ത്യയുടെ പണപ്പെരുപ്പം ഏപ്രിലില്‍ 18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.5 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കുമെന്ന് റോയിട്ടേഴ്‌സ് പോള്‍. 4. ഡോളറിനെതിരെ രൂപ മൂല്യം താഴ്ന്ന്  ...

Update: 2022-05-10 07:05 GMT

Full View

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ ചെറിയാൻ തോമസ്
1. ഇന്ന് വിപണി ഉണര്‍ന്നു: സെന്‍സെക്സ് ഉച്ചക്ക് 2 മണിക്ക് 176 പോയിന്റ് നേട്ടത്തില്‍, നിഫ്റ്റി 16,325-ല്‍.
2. ഏഷ്യന്‍ മാര്‍ക്കറ്റുകളുടെ തകര്‍ച്ചക്കിടയിലും സിംഗപ്പൂര്‍ നിഫ്റ്റി 25 പോയിന്റ് ഉയര്‍ച്ചയില്‍. യൂറോപ്യന്‍ മാര്‍ക്കറ്റ് നേരിയ നേട്ടത്തില്‍.
3. ഇന്ത്യയുടെ പണപ്പെരുപ്പം ഏപ്രിലില്‍ 18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.5 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കുമെന്ന് റോയിട്ടേഴ്‌സ് പോള്‍.
4. ഡോളറിനെതിരെ രൂപ മൂല്യം താഴ്ന്ന് 77.39 ല്‍ എത്തി.
5. സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37800 -ല്‍ എത്തി.
6. കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്നത് 55,000 വാണിജ്യ കൂടിക്കാഴ്ചകള്‍.
7. കുവൈറ്റ് ഖത്തര്‍ പൗരന്മാര്‍ക്ക് ഇനി ഷെന്‍ഗന്‍ വിസ വേണ്ടി വരില്ല.
8. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് 250 മില്യണ്‍ ഡോളര്‍ സമാഹരിച്ചു.
9. കരള്‍ രോഗബാധിതരായ കുട്ടികള്‍ക്ക് ചികിത്സ സഹായവുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്.
10. വിദേശ വിപണിയില്‍ മധുരം പകരാന്‍ മറയൂര്‍ ശര്‍ക്കരകയറ്റുമതി ആലോചിക്കുന്നുവെന്ന് മന്ത്രി പി പ്രസാദ്.
11. ഫ്യൂച്ചര്‍ ഗ്രൂപ്പ് 3,000 കോടി രൂപയ്ക്ക് ഇന്‍ഷുറന്‍സ് ബിസിനസ് വില്‍ക്കുന്നു.
12. ജെറ്റ് എയര്‍ലൈന്‍സ് തിരിച്ചുവരുന്നു, ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നല്‍കി.
13. കേരളത്തിലെ തങ്ങളുടെ പുതിയ ഡീലര്‍ പാര്‍ട്ണറായി പിപിഎസ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ നിയമിച്ചതായി ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി ഇന്ത്യ.
14. നിയന്ത്രിത ഓഹരികള്‍ പിന്‍വലിക്കുന്നതിനായി ഭാരത്‌പെ മുന്‍ സ്ഥാപകനെതിരെ നടപടി ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്.
15. COVID-19 RT PCR ടെസ്റ്റ് കിറ്റ് നിര്‍മ്മിക്കുന്നതിന്് Genes2Me-യുമായി കരാര്‍ ഒപ്പിടുന്നുവെന്ന് ഫാര്‍മാ കമ്പനിയായ സിപ്ല.
16. നാഗ്പൂര്‍ വിമാനത്താവളത്തിനായുള്ള ജിഎംആര്‍ കരാര്‍ ഉപേക്ഷിച്ച മിഹാന്‍ ഇന്ത്യയുടെ തീരുമാനം റദ്ദാക്കിയ ബോബോ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.
17. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1,500 രൂപ നിക്ഷേപിച്ച് നിര്‍മ്മാണ ശേഷി ഏകദേശം 2.5 മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്ന് സോളാര്‍ ഗ്ലാസ് നിര്‍മ്മാതാക്കളായ ബോറോസില്‍ റിന്യൂവബിള്‍സ്.
18. ഐപിഒയിലെ ലേലത്തില്‍ പങ്കെടുത്തവര്‍ക്ക് മെയ് 12-ന് ഓഹരികള്‍ അനുവദിച്ച് നല്‍കുമെന്ന് അറിയിച്ച് എല്‍ഐസി.
19. ഇറക്കുമതി ചെയ്ത 4.53 ദശലക്ഷം ടണ്‍ കല്‍ക്കരിയുടെ ലേലത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ച് എന്‍ടിപിസി.
20. വായ്പാ നിരക്കുകള്‍ പരിഷ്‌കരിച്ച് എച്ച്ഡിഎഫ്‌സി, കാനറ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കരൂര്‍ വൈശ്യ ബാങ്ക് എന്നീ ബാങ്കുകള്‍.

 

Tags:    

Similar News