ലോക സമ്പന്നപ്പട്ടികയുടെ ആദ്യ 20 പേരില്‍ ഇടം നേടി ഗൗതം അദാനി :Todays Top20 News

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...;

Update: 2023-11-29 17:30 GMT
ലോക സമ്പന്നപ്പട്ടികയുടെ ആദ്യ 20 പേരില്‍ ഇടം നേടി ഗൗതം അദാനി :Todays Top20 News
  • whatsapp icon


Full View


ലോക സമ്പന്നപ്പട്ടികയുടെ ആദ്യ 20 പേരില്‍ ഇടം നേടി ഗൗതം അദാനി. 19 സ്ഥാനത്താണ് ഇപ്പോള്‍ ഗൗതം അദാനി.

 150 കോടി രൂപയുടെ സ്‌പോൺസർഷിപ്പ് കുടിശ്ശികയിൽ വീഴ്ച വരുത്തിയതിന് ബൈജൂസിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പാപ്പരത്വ നടപടികൾ ആരംഭിച്ചു.

പശ്ചിമേഷ്യന്‍ വിപണിയിലേക്ക് പ്രവേശിച്ച് ഹാവെല്‍സ് ഇന്ത്യയുടെ ഉപഭോക്തൃ ഡ്യൂറബിള്‍സ് ബ്രാന്‍ഡായ ലോയ്ഡ്. ദുബായ് ആസ്ഥാനമായുള്ള ടെക്‌നോഡോമുമായുള്ള വിതരണ പങ്കാളിത്തത്തിലൂടെയാണ് അരങ്ങേറ്റം.

സ്ത്രീകള്‍ക്കായി പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരത്ത് പുതിയ വിശ്രമ മന്ദിരം നിര്‍മിക്കും. ഇതിനായി 2.25 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. 


Tags:    

Similar News