NTPC യിലും ഇന്ത്യൻ ബാങ്കിലും നിരവധി ഒഴിവുകൾ
ഇന്ത്യൻ ബാങ്ക് ക്ലർക്ക്/ജെഎംജി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌പോർട്‌സ് ക്വാട്ടയിലാണ് ഈ റിക്രൂട്ട്‌മെന്റ് . ഈ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷ ഓൺലൈനായാണ് ചെയ്യേണ്ടത്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 14 മെയ് 2022 ആണ്. ഇതിന് കീഴിൽ ആകെ 12 ഒഴിവുകൾ ഉണ്ട്. ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2022-ന്റെ പരസ്യം അനുസരിച്ച്, അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോൾ, ക്രിക്കറ്റ്, ഹോക്കി, വോളിബോൾ കളിക്കാരെ സ്‌പോർട്‌സ് ക്വാട്ടയിൽ റിക്രൂട്ട് ചെയ്യും. ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 12-ാം ക്ലാസ് പാസ്സായിരിക്കണം ഓഫീസർ JMG - […]
ഇന്ത്യൻ ബാങ്ക് ക്ലർക്ക്/ജെഎംജി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌പോർട്‌സ് ക്വാട്ടയിലാണ് ഈ റിക്രൂട്ട്‌മെന്റ് . ഈ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷ ഓൺലൈനായാണ് ചെയ്യേണ്ടത്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 14 മെയ് 2022 ആണ്. ഇതിന് കീഴിൽ ആകെ 12 ഒഴിവുകൾ ഉണ്ട്.
ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2022-ന്റെ പരസ്യം അനുസരിച്ച്, അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോൾ, ക്രിക്കറ്റ്, ഹോക്കി, വോളിബോൾ കളിക്കാരെ സ്‌പോർട്‌സ് ക്വാട്ടയിൽ റിക്രൂട്ട് ചെയ്യും.
ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 12-ാം ക്ലാസ് പാസ്സായിരിക്കണം
ഓഫീസർ JMG - ക്രിക്കറ്റ് കളിക്കാരനായിരിക്കണം. കുറഞ്ഞത് രഞ്ജി ട്രോഫിയോ ദുലീപ് ട്രോഫിയോ കളിച്ചിരിക്കണം.
ക്ലർക്ക്- ജൂനിയർ/സീനിയർ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം
NTPC ലിമിറ്റഡിൽ നിന്ന് ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു സുവർണ്ണാവസരം .
15 എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് NTPC careers.ntpc.co.in ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 13 ആണ്.
ഈ തസ്തികകളിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ 3 വർഷത്തേക്കാണ് നിയമനം. സോളാർ പിവി എക്‌സിക്യൂട്ടീവ് ,ഡാറ്റ അനലിസ്റ്റ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം നൽകും. ലാൻഡ് അക്വിസിഷൻ എക്‌സിക്യൂട്ടീവിന്റെ ശമ്പളംപ്രതിമാസം 90,000 രൂപയായിരിക്കും