ഉയര്‍ന്ന ജിഎസ്ടി ഇന്‍ഷുറന്‍സ് മേഖലയ്ക്ക് ഭീഷണി, ബജറ്റില്‍ ഇത് 5 ശതമാനമാക്കണമെന്ന് ആവശ്യം
ഉപഭോക്താക്കളെ ഇന്‍ഷുറന്‍സ് കവറേജ് എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനു ഇത് ഒരു പ്രധാന കാരണമാണ്.
ഇന്‍ഷുറന്‍സ് മേഖലയുടെ തുടര്‍ച്ചയായ ആവശ്യങ്ങളിലൊന്നായ ജിഎസ്ടി നിരക്കിലെ കുറവ് ഇക്കുറിയെങ്കിലും ബജറ്റ് പരിഗണിക്കുമെന്ന് പ്രതീക്ഷയിലാണ് ഈ മേഖല. ടേം, ആരോഗ്യ ഇന്‍ഷുറന്‍സിന് നിലവില്‍ 18 ശതമാനമാണ് ജിഎസ്ടി. ഇത് കൂടുതലാണെന്നും കുറയ്ക്കണമെന്നും പല കുറി കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മുന്‍ബജറ്റുകള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു.
കൂടുതല്‍ ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പല നടപടികളും കൈക്കൊള്ളേണ്ടതുണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ നിരന്തരം ആവശ്യപ്പെടുന്നതാണ്. ഉപഭോക്താക്കളെ ഇന്‍ഷുറന്‍സ് കവറേജ് എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനു ഇത് ഒരു പ്രധാന കാരണമാണ്. അതിനാല്‍ ജിഎസ്ടി 5 ശതമാനമായി കുറക്കണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ആവശ്യം. ഇത് ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ളവ എടുക്കുന്നതിന് കൂടുതല്‍ സഹായകമാകും. ഒപ്പം കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കാനും കഴിയും.
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള് ആദായ നികുതി ഒഴിവ് പരിധി നിലവിലെ 25,000 രൂപയില്‍ നിന്ന് 50,000 രൂപ ആക്കണമെന്നും ബജറ്റിന് മുന്നോടിയായി ആവശ്യമുയരുന്നുണ്ട്. നിലവില്‍ സെക്ഷന്‍ 80 സി അനുസരിച്ച് ഒരാള്‍ക്ക് ലഭിക്കുന്ന പരമാവധി കിഴിവ് 1.5 ലക്ഷം രൂപയുടേതാണ്. ഈ പരിധി കൂട്ടണമെന്നും ആവശ്യമുയരുന്നുണ്ട്.