വിള ഇന്‍ഷുറന്‍സ്; ഡിസംബര്‍ 31 ന് മുമ്പേ അപേക്ഷിക്കണം

Update: 2022-12-20 06:15 GMT


ഡെല്‍ഹി: നവംബര്‍-മേയ് കാലയളവിലേക്കുള്ള പ്രധാന മന്ത്രി വിള ഇന്‍ഷുറന്‍സ്, കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് എന്നിവയുടെ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെയുള്ള കഴിഞ്ഞ വര്‍ഷത്തെ നഷ്ടപരിഹാരത്തിന്റെ രണ്ടാംഘട്ടം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

വിള ഇന്‍ഷുറന്‍സില്‍ സംസ്ഥാനത്തെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയും, എല്ലാ ജില്ലകളിലെയും വാഴ, മരച്ചീനി എന്നിവയുമാണ് ഉള്‍പ്പെടുന്നത്. കാലാവസ്ഥ വിള ഇന്‍ഷുറന്‍സില്‍ നെല്ല്, വാഴ, പൈനാപ്പിള്‍, കരിമ്പ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ബിന്‍സ്, കശുമാവ്, തക്കാളി, പയര്‍,പടവലം, പാവയ്ക്ക, മത്തന്‍,വെള്ളരി, വെണ്ട, പച്ചമുളക് എന്നീ വിളകള്‍ ഉള്‍പ്പെടും. ഈ മാസം 31 ആണ് പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (www.pmfby.gv.in) അംഗമാകാനുള്ള അവസാന തീയ്യതി.

Tags:    

Similar News