റിപ്പോ വര്‍ധന 1.4 ശതമാനം, ഈ വായ്പ ഇഎംഐ യില്‍ 2712 രൂപ കൂടും

  ഇനിയും മറ്റൊരു അര ശതമാനം കൂടി പലിശ നിരക്ക് വര്‍ധന താങ്ങാനാകുമോ നിങ്ങള്‍ക്ക്? കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണയായി 90 ബേസിസ് പോയിന്റ് പലിശ ഉയര്‍ത്തിയിരുന്നു ആര്‍ബിഐ. ഇപ്പോള്‍ മറ്റൊരു അര ശതമാനം വരെ വീണ്ടും ഉയര്‍ത്തിയിരിക്കുന്നു. ആര്‍ബി ഐ ധനനയ സമിതി വെള്ളിയാഴ്ച ഉയര്‍ത്തിയത് 50 ബേസിസ് പോയിന്റാണ്. അതായത് മൂന്ന് മാസത്തിനിടെ വായ്പ പലിശയില്‍ ഉണ്ടാകുന്നു വര്‍ധന 1.4 ശതമാനം വരെ. ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ രണ്ട് വര്‍ഷമായി ചുരുങ്ങി […]

Update: 2022-08-05 00:42 GMT

 

ഇനിയും മറ്റൊരു അര ശതമാനം കൂടി പലിശ നിരക്ക് വര്‍ധന താങ്ങാനാകുമോ നിങ്ങള്‍ക്ക്? കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണയായി 90 ബേസിസ് പോയിന്റ് പലിശ ഉയര്‍ത്തിയിരുന്നു ആര്‍ബിഐ. ഇപ്പോള്‍ മറ്റൊരു അര ശതമാനം വരെ വീണ്ടും ഉയര്‍ത്തിയിരിക്കുന്നു. ആര്‍ബി ഐ ധനനയ സമിതി വെള്ളിയാഴ്ച ഉയര്‍ത്തിയത് 50 ബേസിസ് പോയിന്റാണ്. അതായത് മൂന്ന് മാസത്തിനിടെ വായ്പ പലിശയില്‍ ഉണ്ടാകുന്നു വര്‍ധന 1.4 ശതമാനം വരെ.

ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ രണ്ട് വര്‍ഷമായി ചുരുങ്ങി വന്നിരുന്ന പലിശ നിരക്ക് സൈക്കിള്‍ തിരിച്ച് കറങ്ങാന്‍ തുടങ്ങിയത് മേയ് മുതലാണ്. മേയ്,ജൂണ്‍ മാസത്തിലെ വര്‍ധന ഇപ്പോള്‍ വായ്പകളില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിനകം വായ്പാ പലിശയില്‍ ഒരു ശതമാനം വരെ വര്‍ധന വന്നിട്ടുണ്ട്. പുതിയ നിരക്ക് വരുന്നതോടെ വായ്പ പലിശയില്‍ 1.5 ശതമാനം വരെ വര്‍ധന വരാം. ഈ സാഹചര്യത്തതില്‍ വായ്പ തിരിച്ചടവില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പലിശ നിരക്കിലെ നേരിയ വര്‍ധന പോലും ഭവന-വാഹന വായ്പകളുടെ ഇഎംഐയില്‍ വലിയ തോതില്‍ ഉയര്‍ച്ചയുണ്ടാക്കും.

ഇ എം ഐ യില്‍ 2712 രൂപ കൂടും

ഉദാഹരണത്തിന് 30 ലക്ഷം രൂപ 6.7 ശതമാനം പലിശ നിരക്കില്‍ 25 വര്‍ഷത്തേക്ക് എടുത്താല്‍ ഇഎംഐ 20,633 രൂപയാണ് അടയ്ക്കേണ്ടി വരിക. ആകെ അടയ്ക്കേണ്ട പലിശ തുക 31,89,819 രൂപയാണ്. ഇതേ വായ്പക്ക് പലിശ നിരക്ക് 8.1 ആയി ഉയര്‍ന്നാല്‍ ഇഎംഐ 23,345 രൂപയായി ഉയരും. ആകെ അടയ്ക്കേണ്ട പലിശ 40,06071 രൂപയാണ്. മാസ തിരിച്ചടവില്‍ ഉള്ള അധികവ്യത്യാസം 2712 രൂപയാണെങ്കിലും മൊത്തം വായ്പാ കാലയളവിലുള്ള പലിശ വ്യത്യാസം 8,16,252 രൂപ വരും.

കൂടുതല്‍ വായ്പ വലിയ മാസഗഢു

പലിശ നിരക്ക് കൂടുമ്പോഴുള്ള ഈ വ്യത്യാസം മാസതിരിച്ചടവില്‍ പ്രതിഫലിപ്പിക്കുകയോ കാലാവധി കൂട്ടുകയോ ആണ് ബാങ്കുകള്‍ ചെയ്യുന്നത്. ഒന്നിലധികം വായ്പകള്‍ ഉള്ളവരാണ് ഇന്ന് ഇടത്തട്ടുകാരില്‍ ഏറെയും. ഭവന വായ്പകള്‍ക്ക് പുറമേ വാഹന വായ്പ, സ്വര്‍ണപ്പണയം, വ്യക്തിഗത വായ്പ തുടങ്ങിയ ബാധ്യതകളും അധികം പേര്‍ക്കുമുണ്ടാകും. എല്ലാ വായ്പകളിലും അധിക നിരക്ക് വര്‍ധന പ്രതിഫലിക്കും.

Tags:    

Similar News