ലോകത്തിലെ മികച്ച നൂറ് വിമാനത്താവളങ്ങളില്‍ ഇടംപിടിച്ച് ദമ്മാം കിങ് ഫഹദ് എയര്‍പോര്‍ട്ട്
- മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക എയര്‍പോര്‍ട്ട് എന്ന നേട്ടവും ദമ്മാം വിമാനത്താവളത്തിനാണ് ലഭിച്ചിരിക്കുന്നത്.
അഞ്ഞൂറിലധികം ലോകോത്തര വിമാനത്താവളങ്ങള്‍ പങ്കെടുത്ത സ്‌കൈട്രാക്സ് സര്‍വേയില്‍ മികച്ച നേട്ടം കൊയ്ത് ദമ്മാമിലെ കിങ് ഫഹദ് വിമാനത്താവളം.
ലോകത്തിലെ ഏറ്റവും മികച്ച നൂറ് വിമാനത്താവളങ്ങളിലാണ് ദമ്മാം വിമാനത്താവളം ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിലെ ആദ്യ നൂറ് സ്ഥാനങ്ങളില്‍ 44ാം സ്ഥാനത്തായാണ് ദമ്മാം വിമാനത്താവളം ഇടം നേടിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക എയര്‍പോര്‍ട്ട് എന്ന നേട്ടവും ദമ്മാം വിമാനത്താവളത്തിനാണ് ലഭിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള അഞ്ഞൂറിലധികം വിമാനത്താവളങ്ങളാണ് സ്‌കൈട്രാക്സ് സര്‍വേയില്‍ പങ്കെടുത്തത്. ഇവക്കിടയില്‍ നിന്നാണ് സ്ഥാനം ദമ്മാം വിമാനത്താവളം 44 ാം സ്ഥാനം നേടിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമെന്ന പദവിയും കൂടിയാണ് ഇതിലൂടെ ദമ്മാം നിലനിര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആംസ്റ്റര്‍ഡാമില്‍ നടന്ന പാസഞ്ചര്‍ ടെര്‍മിനല്‍ എക്സ്പോയിലാണ് പ്രഖ്യാപനം നടന്നത്. പശ്ചിമേഷ്യയിലെ പ്രാദേശിക വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനവും അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനവും കിങ് ഫഹദ് വിമാനത്താവളം സ്വന്തം പേരില്‍ കുറിച്ചു.
പ്രതിവര്‍ഷം ഒരു കോടി യാത്രക്കാരാണ് ദമ്മാം വിമാനത്താവളം വഴി യാത്ര ചെയ്തിരിക്കുന്നത്. ഇവയെ കൂടാതെ ജീവനക്കാരുടെ വര്‍ഗ്ഗീകരണത്തില്‍ ആറാം സ്ഥാനവും. വൃത്തിയുടെ കാര്യത്തില്‍ പട്ടികയില്‍ ഏഴാം സ്ഥാനവും സ്വന്തമാക്കാനും ദമ്മാം എയര്‍പോര്‍ട്ടിന് സാധിച്ചിട്ടുണ്ട്.