ഗൾഫിലെ നിർമ്മാണ തൊഴിലാളികളിൽ ഉത്തരേന്ത്യക്കാർ മുന്നിൽ
- തൊഴിലധിഷ്ഠിത പരിശീലനമുള്ള തൊഴിലാളികളെ നിർമ്മാണ മേഖല വിലമതിക്കുന്നു
- ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളിൽ 20-40 വയസ് പ്രായമുള്ളവരും കൂടുതലും പുരുഷന്മാരുമാണ്
- നിർമ്മാണ തൊഴിലാളികൾക്കുള്ള മിഡിൽ ഈസ്റ്റിന്റെ ആവശ്യകത വർധിക്കുന്നു
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജി സി സി) രാജ്യങ്ങളിലെ നിർമ്മാണ മേഖലയിൽ ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ഹണ്ടർ റിപ്പോർട്ട്. കൊത്തുപണി, മരപ്പണി, പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾ, വെൽഡിംഗ് തുടങ്ങിയ നിർമ്മാണ വൈദഗ്ധ്യമുള്ളവരും നിർമ്മാണ പദ്ധതികളിൽ മുൻ പരിചയമുള്ളവരുമായ തൊഴിലാളികളെ ജിസിസി രാജ്യങ്ങളിലെ വ്യവസായങ്ങൾ വളരെയധികം ആവശ്യപ്പെടുന്നതായി, റിപ്പോർട്ട് പറയുന്നു.
കൂടാതെ, ദേശീയ നൈപുണ്യ വികസന കോർപ്പറേഷന്റെ (എൻഎസ്‌ഡിസി) സർട്ടിഫിക്കേഷനുകളും നല്ല ശാരീരിക ക്ഷമതയും ജിസിസി മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അത്യാവശ്യമാണെന്നും, ഇംഗ്ലീഷിൽ അടിസ്ഥാന ആശയവിനിമയ വൈദഗ്ധ്യവും വ്യത്യസ്ത തൊഴിൽ സാഹചര്യങ്ങളോടും സംസ്‌കാരങ്ങളോടും പൊരുത്തപ്പെടാനുള്ള കഴിവും ഉള്ള തൊഴിലാളികൾ, നിർദ്ദിഷ്ട നിർമ്മാണ ട്രേഡുകളിൽ സാങ്കേതിക അല്ലെങ്കിൽ തൊഴിലധിഷ്ഠിത പരിശീലനമുള്ള തൊഴിലാളികളെയും നിർമ്മാണ മേഖല വിലമതിക്കുന്നു, എന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾ 20 മുതൽ 40 വയസ് വരെയുള്ള പ്രായപരിധിയിലുള്ളവരും പ്രധാനമായും പുരുഷന്മാരുമാണെന്ന് ഹണ്ടർ നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നു.
ആഗോള തൊഴിൽ കുടിയേറ്റത്തിന്റെ വിഷയത്തിൽ, ഇന്ത്യയെ കൂടാതെ നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഉഗാണ്ട, കെനിയ, ഘാന, സിയറ ലിയോൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ മിഡിൽ ഈസ്റ്റ് മേഖലയിലെ നിർമ്മാണ മേഖലയിൽ ഗണ്യമായ സംഭാവന നൽകുന്നു എന്ന് ഹണ്ടർ സിഇഒ സാമുവൽ ജോയ് പറഞ്ഞു. നിർമ്മാണ തൊഴിലാളികൾക്കുള്ള മിഡിൽ ഈസ്റ്റിന്റെ വർധിച്ച ആവശ്യകത സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്നു, ഇത് ലോകമെമ്പാടുമുള്ള വിദഗ്ധ തൊഴിലാളികൾക്ക് വിശാലമായ അവസരങ്ങൾ സൃഷ്ടിക്കുന്നു," എന്ന് ജോയ് കൂട്ടിച്ചേർത്തു.
അതേസമയം, കൺസ്ട്രക്ഷൻ ഡൊമെയ്‌നിലെ ഈ ബ്ലൂ കോളർ തൊഴിലാളികളിൽ ഭൂരിഭാഗവും വിവിധ വിദ്യാഭ്യാസ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ട് കണ്ടെത്തി.