ഡൗണിംഗ് സ്ട്രീറ്റിലേക്ക് ഒബാമയുടെ അപ്രതീക്ഷിത സന്ദര്‍ശനം
- പുടിന്റെ വിജയം നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി
- വൈറ്റ് ഹൗസ് വിട്ടശേഷം ഒബാമയുടെ ഡൗണിംഗ് സ്ട്രീറ്റിലേക്കുള്ള ആദ്യ സന്ദര്‍ശനം
- ഒബാമ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മുന്‍ പ്രസിഡന്റിന്റെ യാത്ര
മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകളില്‍ റഷ്യയിലെ വ്‌ളാഡിമിര്‍ പുടിന്റെ തെരഞ്ഞെടുപ്പ് വിജയവും ഉക്രെയ്ന്‍ യുദ്ധവും ഇടംപിടിച്ചതായാണ് സൂചന. ഈ രണ്ടു വിഷയങ്ങളും ആഗോള പ്രവര്‍ത്തനങ്ങളില്‍ ചെലുത്താവുന്ന സ്വാധീനം സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നിരിക്കാമെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നു. പുടിന്റെ തെരഞ്ഞെടുപ്പ് വിജയം
പാശ്ചാത്യര്‍ക്ക് തലവേദനയാകുന്നു എന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്.
ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയായിരുന്നു ഇത്. 2009 നും 2017 നും ഇടയില്‍ രണ്ട് തവണ യുഎസ് പ്രസിഡന്റായി വൈറ്റ് ഹൗസ് വിട്ട ശേഷം ഒബാമയുടെ ഡൗണിംഗ് സ്ട്രീറ്റിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. അതേസമയം
'ഒബാമ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലണ്ടനിലേക്കുള്ള യാത്രയുടെ ഭാഗമായി അദ്ദേഹം ഒരു അനൗപചാരിക സന്ദര്‍ശനം നടത്തുകയായിരുന്നു,' എന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വക്താവിന്റെ പ്രതികരണം.
''പ്രസിഡന്റ് ഒബാമയുടെ സംഘം ബന്ധപ്പെട്ടുവെന്നും ഒബാമ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താനും പ്രധാനമന്ത്രി വളരെ സന്തോഷവാനായിരുന്നുവെന്ന് ഞാന്‍ കരുതുന്നു,' വക്താവ് പറഞ്ഞു.
62 കാരനായ ഡെമോക്രാറ്റ് ഷിക്കാഗോ ആസ്ഥാനമായുള്ള ഒബാമ ഫൗണ്ടേഷന്‍ സ്ഥാപിച്ചത് 'പ്രചോദിപ്പിക്കുക, ശാക്തീകരിക്കുക, അവരുടെ ലോകം മാറ്റാന്‍ ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുക' എന്ന ലക്ഷ്യത്തോടെയാണ്.
ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
എട്ട് വര്‍ഷം മുമ്പ് 2016ലാണ് ഒബാമ അവസാനമായി ഡൗണിംഗ് സ്ട്രീറ്റ് സന്ദര്‍ശിച്ചത്. ബ്രെക്സിറ്റ് വോട്ടെടുപ്പിന് മുന്‍ പ്രസിഡന്റ് അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി പത്താം നമ്പറില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു.
വിദേശകാര്യ ഓഫീസില്‍ ഇരു നേതാക്കളും അന്ന് സംയുക്ത വാര്‍ത്താ സമ്മേളനവും നടത്തി. യൂറോപ്പിനുള്ളില്‍ ബ്രിട്ടന്റെ സ്വാധീനം വളരണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ഒബാമ പറഞ്ഞിരുന്നു.