ആഫ്രിക്കയുമായുമായുള്ള വ്യാപാരം പതിനായിരം കോടി ഡോളറിനു മുകളില്‍
- വ്യാപാരം തുല്യവും സന്തുലിതവുമെന്ന് വിദേശകാര്യമന്ത്രി
- ആഫ്രിക്കയിലെ ഇന്ത്യന്‍ നിക്ഷേപം 8000 കോടി ഡോളറിനു മുകളില്‍
ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരം ഇപ്പോൾ പതിനായിരം കോടി ഡോളറില്‍ അധികമാണെന്നും അത് സന്തുലിതമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
'ആഫ്രിക്കയുമായുള്ള ഞങ്ങളുടെ വ്യാപാരം ഇന്ന് പതിനായിരം കോടി ഡോളറിന് മുകളിലാണ്, അത് യഥാര്‍ത്ഥത്തില്‍ സന്തുലിതമാണ്. വ്യാപാരം മാത്രമല്ല, ആഫ്രിക്കയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഇന്ത്യയുടെ നിക്ഷേപം 8000 കോടി ഡോളറിന് മുകളിലാണ്',എം ജയശങ്കര്‍ ആഫ്രിക്കന്‍ യൂണിയന്റെ ജി 20 അംഗത്വത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു.കഴിഞ്ഞ ദശകത്തില്‍ ഭൂരിഭാഗവും ആഫ്രിക്കയിലും ഇന്ത്യന്‍ എംബസികള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശത്തുള്ള ആദ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആഫ്രിക്കയിലാണ് തുറന്നത്. വിദേശത്ത് ആദ്യത്തെ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി തുറന്നതും ആഫ്രിക്കയിലാണ്. ഇത് ഇന്ത്യ ആഫ്രിക്കക്കു നല്‍കുന്ന പ്രാധാന്യത്തെ എടുത്തു കാട്ടുന്നു.
ജി20യിലെ ആഫ്രിക്കന്‍ യൂണിയന്റെ സ്ഥിരാംഗത്വത്തെക്കുറിച്ച് വര്‍ഷങ്ങളായി ആലോചിച്ചു കൊണ്ടിരുന്ന കാര്യമാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.
ഈ വര്‍ഷം ജി20യില്‍ ആഫ്രിക്കന്‍ യൂണിയന്റെ ഉള്‍പ്പെടുത്തല്‍ ഉണ്ടാകുമെന്ന് ഇന്ത്യക്ക് ഉറപ്പായിരുന്നുവെന്ന്് ജയശങ്കര്‍ പറഞ്ഞു. എന്നാല്‍ മുന്‍ ജി20കളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഉച്ചകോടി ഏകകണ്ഠമായി തീരുമാനം അംഗീകരിക്കുകയായിരുന്നു.
ജയശങ്കര്‍ വെള്ളിയാഴ്ച ആഫ്രിക്കയില്‍ നിന്നുള്ള അംബാസഡര്‍മാരെ ന്യൂഡെല്‍ഹിയിലെ ദ്വാരകയിലുള്ള യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് സ്വാഗതം ചെയ്യുകയും പരിവര്‍ത്തനാത്മക ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ അനുഭവം പങ്കിടാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു.
'യശോഭൂമിയില്‍ ആഫ്രിക്കയിലെ അംബാസഡര്‍മാര്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ ഒത്തുചേരല്‍ ആഫ്രിക്കന്‍ യൂണിയന്റെ ജി20 അംഗത്വത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തി,' ജയശങ്കര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.