എംഎസ്എംഇ പരിശീലനം സര്‍ക്കാരിന്റെ പ്രധാന നയമെന്ന് ധനമന്ത്രി
- ഉയര്‍ന്നതും സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കുന്നതിന് സര്‍ക്കാര്‍ സഹായിക്കും
- വലിപ്പം, ശേഷി, വൈദഗ്ധ്യം, നിയന്ത്രണ ചട്ടക്കൂട് എന്നിവയുടെ അടിസ്ഥാനത്തില്‍ മേഖലയെ ഒരുക്കും
- എംഎസ്എംഇകള്‍ക്ക് പരിശീലനം ഉറപ്പാക്കുന്നത് മുന്‍ഗണന
എംഎസ്എംഇകള്‍ക്ക് സമയബന്ധിതവും മതിയായതുമായ സാമ്പത്തികം, സാങ്കേതികവിദ്യകള്‍, ഉചിതമായ പരിശീലനം എന്നിവ ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ സുപ്രധാന നയപരമായ മുന്‍ഗണനയാണെന്ന് 2024-25ലെ ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്.
വളരുകയും ആഗോളതലത്തില്‍ മത്സരിക്കുകയും ചെയ്യുന്നതിനും എംഎസ്എംഇകളുടെ വളര്‍ച്ച സുഗമമാക്കുന്നതിനും ഈ നയത്തില്‍ പ്രധാന്യം നല്‍കും.
'പഞ്ചാമൃത' ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്ന്, ഉയര്‍ന്നതും കൂടുതല്‍ വിഭവശേഷിയുള്ളതുമായ സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കുന്നതിനും സര്‍ക്കാര്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ലഭ്യത, പ്രവേശനക്ഷമത, താങ്ങാനാവുന്ന വില എന്നിവയില്‍ ഊര്‍ജ സുരക്ഷയ്ക്കായി ഇത് പ്രവര്‍ത്തിക്കുമെന്ന് നിര്‍മല സീതാരാമന് എടുത്തുപറഞ്ഞു.
'പരിഷ്ക്കരിക്കുക, നടപ്പിലാക്കുക, പരിവര്‍ത്തനം ചെയ്യുക' എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അടുത്ത തലമുറ പരിഷ്കാരങ്ങള്‍ ഏറ്റെടുക്കുമെന്നും ഫലപ്രദമായി നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങളുമായും പങ്കാളികളുമായും സമവായം ഉണ്ടാക്കുമെന്നും നിര്‍മല സീതാരാമന് അഭിപ്രായപ്പെട്ടു.
വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന സുസ്ഥിരമായ വികസനം , ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തല്‍, എല്ലാവര്ക്കും അവസരങ്ങള്‍ സൃഷ്ടിക്കല്‍, അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുക, ഊര്‍ജ നിക്ഷേപങ്ങള്‍ എന്നിവയ്ക്കായി വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സംഭാവന നല്കുന്ന സാമ്പത്തിക നയങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു.
നിക്ഷേപ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, വലിപ്പം, ശേഷി, വൈദഗ്ധ്യം, നിയന്ത്രണ ചട്ടക്കൂട് എന്നിവയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സാമ്പത്തിക മേഖലയെ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.