ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിക്ക് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15,000 പ്രതിനിധികളാണ് ഇത്തവണ പരിപാടിയില്‍ പങ്കെടുക്കുന്നതായി എത്തിയിരിക്കുന്നത് .

Update: 2023-11-16 07:56 GMT

കേരളത്തിലെ സംരംഭക നിക്ഷേപക സംഗമമായ ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിക്ക് തിരുവനന്തപുരം അടിമലത്തുറയില്‍ തുടക്കമായി. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത് ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15,000 പ്രതിനിധികളാണ് ഇത്തവണ പരിപാടിയില്‍ പങ്കെടുക്കുന്നതായി എത്തിയിരിക്കുന്നത് .

റവന്യൂ -ഹൗസിംഗ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഐഎഎസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ.ശശി തരൂര്‍ എം.പി, ഇന്ത്യയിലെ ബെല്‍ജിയം അംബാസഡര്‍ ദിദിയര്‍ വാന്‍ഡര്‍ഹസെല്‍റ്റ്, ഓസ്‌ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിന്‍ ഗല്ലഗെര്‍, എസ്ബിഐ ട്രാന്‍സക്ഷന്‍ ബാങ്കിംഗ് ആന്‍ഡ് ന്യൂ ഇനീഷ്യേറ്റീവ്‌സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ റാണ അശുതോഷ് കുമാര്‍ സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ലൈഫ് സയന്‍സസ്, സ്‌പേസ് ടെക്, ബ്ലോക്ക് ചെയിന്‍, ഐഒടി, ഇ- ഗവേണന്‍സ്, ഫിന്‍ടെക്, ഹെല്‍ത്ത്‌ടെക്, അഗ്രിടെക്, എഡ്യൂടെക്, സോഫ്റ്റ് വെയര്‍ ആസ് സര്‍വീസ് തുടങ്ങി വളര്‍ന്നുവരുന്ന മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 5,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍,നിക്ഷേപകര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.

Tags:    

Similar News