ഗ്രീന്‍വാന്‍; ഇന്ത്യന്‍ സംരംഭകന്റെ ക്ലിക്കായ എഐ ആപ്പ്
- സാങ്കേതികവിദ്യയുടെ നേട്ടം കൊണ്ട് കാര്യക്ഷമമായ മുന്നേറ്റം ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ലഭിച്ച് തുടങ്ങി.
- സംഭാഷണ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താമെന്നതാണ് ഗ്രീന്‍വാനിനെ ശ്രദ്ധേയമാക്കുന്നത്.
ആഗോള തലത്തില്‍ ശ്രദ്ധ നേടി ഇന്ത്യന്‍ സംരംഭകന്റെ ഗ്രീന്‍വാന്‍ സ്റ്റാര്‍ട്ടപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വേര്‍ ഉപയോഗിച്ച് പ്ലംബര്‍, ഇലക്ട്രീഷ്യന്‍ അടക്കമുള്ള സേവനങ്ങള്‍ നല്‍കുകയാണ് ഈ ആപ്പ് വഴി. നിക്ഷേപകരെ തേടുകയാണ് ഇപ്പോള്‍ ഗ്രീന്‍വാന്‍. വാട്‌സാപ്പ് വഴിയാണ് ഈ സേവനങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. സംഭാഷണ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താമെന്നതാണ് ഗ്രീന്‍വാനിനെ ശ്രദ്ധേയമാക്കുന്നത്.
'സേവനങ്ങളുടെ ആമസോണ്‍ എന്ന തരത്തിലാണ് ഗ്രീന്‍വാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ കമ്പനികളില്‍ ഒന്നായതിനാല്‍ ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ താല്‍പ്പര്യം ആകര്‍ഷിച്ചിരിക്കുകയാണ്. ഇതുവരെ പത്തു ലക്ഷം പൗണ്ട് ധനസഹായം സ്വരൂപിച്ച കമ്പനി, ഇപ്പോള്‍ രണ്ടാം റൌണ്ട് ധനസഹായത്തിന് ശ്രമിക്കുകയാണ്.
നൂറുകണക്കിന് തൊഴിലാളികളുടെ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനും തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കാനും ഗ്രീന്‍വാന്‍ സഹായിക്കുന്നു.
കൊറോണ കാലത്തെ നിയന്ത്രണങ്ങളാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍. വീട്ടുവാതിക്കല്‍ സേവനങ്ങള്‍ നല്‍കുന്ന നിരവധി ആപ്പുകള്‍ക്ക് ഇക്കാലത്ത് തുടക്കം കുറിച്ചിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് അമേരിക്കയില്‍ നിന്നും ബ്രിട്ടണിലേക്ക് താമസം മാറിയ സമയത്ത് പല ജോലിക്കും ആളുകളെ കണ്ടെത്താന്‍ കഴിയാതിരുന്ന സ്വന്തം അനുഭവവും, കോവിഡ കാലത്തെ ഓണ്‍ലെന്‍ സേവനങ്ങളുടെ പുരോഗതിയുമാണ് അനുജ് ഗുപ്തയെ പുതിയൊരു ആപ്പിന് രൂപം നല്‍കുന്നതിലേക്ക് വഴിതിരിച്ചത്.
ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, ലീഡ്‌സ്, നോട്ടിംഗ്ഹാം എന്നിങ്ങനെ ബ്രിട്ടണിലെ 15 നഗരങ്ങളില്‍ സേവനം ലഭ്യമാണ്. 100-ലധികം കരാറുകാരിലൂടെ ആയിരക്കണക്കിന് ഇടപാടുകളാണ് ഗ്രീന്‍വാന്‍ വഴി സാധ്യമാകുന്നത്.
ആഗോളതലത്തില്‍ 1.7 ലക്ഷം കോടി ഡോളറിന്റെ വ്യവസായമാണിത്. ബ്രിട്ടണില്‍ മാത്രം 120 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഗ്രീന്‍വാനിലൂടെ 20 ബില്യണ്‍ ഡോളര്‍ ലാഭമാണ് നേടുന്നത്. പരമ്പരാഗത വ്യവസായങ്ങളെ മാറ്റിമറിക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും സൗകര്യപ്രദമായും സേവനങ്ങള്‍ ലഭ്യമാക്കാനും എഐ എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ഗ്രീന്‍വാന്‍.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മനുഷ്യസേവനങ്ങളും ഒന്നിച്ച് ഉപയോഗപ്പെടുത്തുകയാണ് ഈ ആപ്പ്. കൂടാതെ പരിസ്ഥിതി സൗഹൃദ കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള കരാറുകളും ഗ്രീന്‍വാന്‍ നടത്തുന്നുണ്ട്.