ലോകകപ്പ് ക്രിക്കറ്റ്; ചാമ്പ്യനായത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ?

  • വിദേശ സഞ്ചാരികള്‍ ഹോട്ടലുകളില്‍ ചെലവിട്ടതില്‍ 400 ശതമാനം വര്‍ധന
  • ഇന്ത്യയുടെ മത്സരം നടന്ന നഗരങ്ങളില്‍ തിരക്കേറി
  • റിപ്പോര്‍ട്ട് പുറത്തുവിട്ടത് മാസ്റ്റര്‍കാര്‍ഡ് ഇക്കണോമിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട്

Update: 2023-12-14 14:18 GMT

കഴിഞ്ഞമാസം രാജ്യത്ത് നടന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ ചാമ്പ്യനായത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്ന് റിപ്പോര്‍ട്ട്. കളി നടന്ന നഗരങ്ങളിലെ  ഹോട്ടലുകളിലും റെസ്‌റ്റോറെന്റുകളിലും  ആ ദിവസങ്ങളിലെ വരുമാനത്തിൽ 400 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം ഉണ്ടാക്കിയതായി മാസ്റ്റര്‍കാര്‍ഡ് ഇക്കണോമിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

'ഐസിസി ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയുടെ സമ്പത് വ്യവസ്ഥക്ക്  ഒരു ഉത്തേജനം' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണ് ലോകകപ്പിലെ മികവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ലഭിച്ചതായി പറയുന്നത്. 'ഫൈനല്‍ ദിനത്തില്‍ ഓസ്ട്രേലിയ മികച്ച കളി പുറത്തെടുക്കുകയും ട്രോഫി കൊണ്ടുപോകുകയും ചെയ്തു.ചാമ്പ്യൻഷിപ്പിലെ  മറ്റൊരു വിജയി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയായിരുന്നു.'റിപ്പോര്‍ട്ട് പറയുന്നു.

'ചെറുകിട ബിസിനസുകള്‍, പ്രാദേശിക ഭക്ഷണശാലകള്‍, കുടുംബ സ്ഥാപനങ്ങള്‍, ബജറ്റ് ഹോട്ടലുകള്‍ മുതല്‍ ആഡംബര താമസ സൗകര്യങ്ങള്‍, ഫൈന്‍-ഡൈനിംഗ് റെസ്റ്റോറന്റുകള്‍ വരെ ലോകകപ്പിന്റെ ഗുണഭോക്താക്കളായി.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയക്കു  ഐസിസി ലോകകപ്പ് നല്‍കിയ സംഭാവന സര്‍വവ്യാപിയായ വിജയമാണ്. പ്രാദേശികവും ദേശീയവുമായ സമ്പദ് വ്യവസ്ഥകളില്‍ കായിക വിനോദങ്ങളുടെയും മറ്റ് പ്രധാന സാംസ്‌കാരിക പരിപാടികളുടെയും പ്രാധാന്യം ഇത് അടിവരയിടുന്നു.

ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച നഗരങ്ങളിലെ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റുകളില്‍ കളി കാണാനെത്തിയവർ  ചെലവഴിച്ച തുകയിൽ   300 ശതമാനത്തിലധികം വർധനവ് ഉണ്ടായതായി  റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യ- പാക്കിസ്ഥാന്‍, ഇന്ത്യ- ഇംഗ്ലണ്ട്, ഫൈനല്‍ എന്നീ മൂന്ന് പ്രധാന മത്സരങ്ങള്‍ നടന്ന ദിവസങ്ങളിൽ  ഹോട്ടല്‍ മുറികള്‍, ഭക്ഷണം തുടങ്ങി എല്ലാറ്റിനും സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് വില ഉയര്‍ന്നിരുന്നു. അഹമ്മദാബാദില്‍ ഒരു ലക്ഷം കൊടുത്താലും മുറികിട്ടാനില്ലാത്ത അവസ്ഥവരെ ഉണ്ടായി.

,യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നെതര്‍ലാന്‍ഡ്സ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, യുഎഇ, സിംഗപ്പൂര്‍ എന്നി രാജ്യങ്ങളിൽ നിന്നെത്തിയ ക്രിക്കറ്റ് പ്രേമികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് സർവേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

യാത്ര, ഭക്ഷണം, ഹോട്ടലുകള്‍ എന്നിവയ്ക്കായി ആരാധകര്‍ ചെലവാക്കിയ തുകയെ അടിസ്ഥാനപ്പെടുത്തിയാണ് സർവേ അതിന്റെ നിഗമനത്തിൽ എത്തിയതെന്ന്  മാസ്റ്റര്‍കാര്‍ഡിലെ സൗത്ത് ഏഷ്യന്‍ ഡിവിഷന്‍ പ്രസിഡന്റ് ഗൗതം അഗര്‍വാള്‍ പറഞ്ഞു. ടീം ഇന്ത്യയുടെ മത്സരങ്ങള്‍ നടന്ന നഗരങ്ങളിലെ  റെസ്‌റ്റോറെന്റ്കകളുടെ വരുമാനത്തിൽ  ആ ദിവസങ്ങളിൽ  400 ശതമാന൦ വർധനയാണ് ഉണ്ടായത്, സർവേ പറയുന്നു. . .

Tags:    

Similar News