റീട്ടെയിൽ പണപ്പെരുപ്പം 4 മാസത്തെ ഉയർന്ന നിരക്കായ 5.69 ശതമാനത്തിൽ

  • മുൻ മാസം പണപ്പെരുപ്പം 5.55 ശതമാനമായിരുന്നു
  • വ്യാവസായിക ഉൽപ്പാദനം നവംബറിൽ 8 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ
  • ഖനന ഉൽപാദന വളർച്ച 6.8 ശതമാനമായി താഴ്ന്നു

Update: 2024-01-13 11:13 GMT

ഡിസംബറിൽ റീട്ടെയിൽ പണപ്പെരുപ്പം നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.69 ശതമാനത്തിലെത്തി. മുൻ മാസം പണപ്പെരുപ്പം 5.55 ശതമാനമായാണ് റിപ്പോർട്ട് ച്യ്തിട്ടുള്ളത്. മുൻ വർഷം ഡിസംബെറിൽ 5.72 ശതമാനവുമായിരുന്നു പണപ്പെരുപ്പം. ഈ സാമ്പത്തിക വർഷത്തെ ഉയർന്ന പണപ്പെരുപ്പ കണക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഓഗസ്റ്റിലെ 6.83 ശതമാനമാണ്.

വ്യാവസായിക ഉൽപ്പാദനം നവംബറിൽ 8 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.4 ശതമാനത്തിലെത്തി. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള വാർഷിക റീട്ടെയിൽ പണപ്പെരുപ്പം ഉയർന്നു, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടമാന് ഉയരാനുള്ള പ്രധാന കാരണം.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, സിപിഐയുടെ പകുതിയോളം വരുന്ന ഫുഡ് ബാസ്കറ്റിലെ വിലക്കയറ്റ നിരക്ക് മുൻ മാസത്തെ 8.7 ശതമാനത്തിൽ നിന്നും ഡിസംബറിൽ 9.53 ശതമാനമായി ഉയർന്നു. 2022 ഡിസംബറിൽ ഇത് 4.19 ശതമാനമായിരുന്നു.

വ്യാവസായിക ഉൽപ്പാദന സൂചികയുടെ (ഐഐപി) അടിസ്ഥാനത്തിൽ കണക്കാക്കിയ വ്യാവസായിക ഉൽപ്പാദനത്തെ സംബന്ധിച്ചിടത്തോളം, നവംബറിൽ വളർച്ച 2.4 ശതമാനമായി കുറഞ്ഞു, ഇത് നടപ്പ് സാമ്പത്തിക വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണ്.

കഴിഞ്ഞ മാസം പുറത്തുവിട്ട 2023 ഒക്ടോബറിലെ ഐഐപി 11.7 ശതമാനമെന്ന താൽക്കാലിക എസ്റ്റിമേറ്റിൽ നിന്ന് 11.6 ശതമാനമായി പരിഷ്കരിച്ചു. 2022 നവംബറിൽ ഇത് 7.6 ശതമാനമായിരുന്നു. 2023 ലെ ഐഐപിയുടെ ഏറ്റവും താഴ്ന്ന നിരക്ക് മാർച്ചിലെ 1.9 ശതമാനമായിരുന്നു. 

ഉൽപ്പാദന മേഖലയിലെ പ്രകടനം മോശമായതിനെ തുടർന്നായിരുന്നു നവംബറിലെ  ഐഐപിയുടെ വളർച്ച താഴ്ന്നതായി റിപ്പോർട്ട് ചെയ്തത്. ഒരു വർഷം മുമ്പത്തെ ഇതേ കാലയളവിലെ 6.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ മാസത്തിൽ 1.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

2023 നവംബറിൽ വൈദ്യുതി ഉൽപ്പാദന വളർച്ചയും ഇടിഞ്ഞു. മുൻവർഷത്തെ 12.7 ശതമാനത്തെ അപേക്ഷിച്ച് 5.8 ശതമാനമായി താഴ്ന്നാണ് റിപ്പോർത് ചെയ്തിട്ടുള്ളത്.

അവലോകന മാസത്തിൽ ഖനന ഉൽപാദന വളർച്ച 6.8 ശതമാനമായി താഴ്ന്നു. ഒരു വർഷം മുൻപത്തെ ഇതേ കാലയളവിൽ 9.7 ശതമാനമായിരുന്നു.

മൂലധന ചരക്ക് വിഭാഗത്തിന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ചു മുൻവർഷത്തെ 20.7 ശതമാനം വളർച്ചയിൽ നിന്നും ഈ വർഷം നവംബറിൽ 1.1 ശതമാനം കുറഞ്ഞു.

കൺസ്യൂമർ ഡ്യൂറബിൾസ് ഉൽപ്പാദനം ഒരു വർഷം മുമ്പത്തെ 5 ശതമാനം വളർച്ചയിൽ നിന്ന് 5.4 ശതമാനമായി. ഉപഭോക്തൃ നോൺ-ഡ്യൂറബിൾ ഗുഡ്സ് ഉൽപ്പാദനം ഒരു വർഷം മുമ്പത്തെ 10 ശതമാനത്തിൽ 3.6 ശതമാന താഴ്ന്നു.

ഇൻഫ്രാസ്ട്രക്ചർ/കൺസ്ട്രക്ഷൻ ഗുഡ്‌സ് 14.3 ശതമാനം വിപുലീകരണത്തിൽ നിന്ന് 1.5 ശതമാനം വളർച്ച രേഖപ്പെടുത്തി. പ്രാഥമിക ചരക്കുകളുടെ ഉൽപ്പാദനം മുൻവർഷത്തെ 4.8 ശതമാനത്തിൽ നിന്ന് 8.4 ശതമാനം വളർച്ച രേഖപ്പെടുത്തി. നവംബറിലെ ഇന്റർമീഡിയറ്റ് ചരക്ക് ഉൽപ്പാദനം 3.5 ശതമാനമായി തുടർന്നു.

പച്ചക്കറി വിഭാഗത്തിലെ പണപ്പെരുപ്പം വാർഷികാടിസ്ഥാനത്തിൽ 27.64 ശഥമാനമായി രേഖപ്പെടുത്തി. പയറുവർഗങ്ങളും ഉൽപന്നങ്ങളും 20.73 ശതമാനവും സുഗന്ധവ്യഞ്ജനങ്ങൾ 19.69 ശതമാനത്തിലുമെത്തി. എണ്ണയുടെയും കൊഴുപ്പിന്റെയും വില 14.96 ശതമാനം കുറഞ്ഞു.

ഡിസംബറിൽ ഗ്രാമപ്രദേശങ്ങളിൽ റീട്ടെയിൽ പണപ്പെരുപ്പം 5.93 ശതമാനമായി ഉയർന്നപ്പോൾ നഗരപ്രദേശങ്ങളിൽ ഇത് 5.46 ശതമാനമായിരുന്നു. നഗര കേന്ദ്രങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം കുറവാണ്.

2023 ഡിസംബറിലെ സിപിഐ പണപ്പെരുപ്പത്തിന്റെ തുടർച്ചയായ ഉയർച്ച പൂർണ്ണമായും ഭക്ഷ്യ-പാനീയ വിഭാഗത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇക്രയിലെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായർ പറഞ്ഞു. ഭക്ഷ്യ വിഭാഗത്തിൽ, പച്ചക്കറികളാണ് ആക്കം കൂട്ടിയത്, 12 ഉപവിഭാഗങ്ങളിൽ ഏഴെണ്ണം മാസത്തിൽ വാർഷിക പണപ്പെരുപ്പത്തിൽ ഒരു മിതത്വത്തിന് സാക്ഷ്യം വഹിച്ചു," അവർ പറഞ്ഞു.

റീട്ടെയിൽ പണപ്പെരുപ്പം ഇരുവശത്തും 2 ശതമാനം മാർജിനിൽ 4 ശതമാനമായി തുടരുന്നത് ഉറപ്പാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എൻഎസ്ഒ കണക്കുകൾ പ്രകാരം ഏറ്റവും കുറഞ്ഞ പണപ്പെരുപ്പം ഡൽഹിയിൽ 2.95 ശതമാനവും ഏറ്റവും ഉയർന്നത് ഒഡീഷയിൽ 8.73 ശതമാനവുമാണ്.

Tags:    

Similar News