സസ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

  • ഇറക്കുമതി 28 ശതമാനമാണ് കുറഞ്ഞത്
  • മൊത്തം ഭക്ഷ്യ എണ്ണകളുടെ സ്റ്റോക്കിലും ഇടിവുണ്ട്

Update: 2024-02-12 11:54 GMT

രാജ്യത്തെ സസ്യ എണ്ണ ഇറക്കുമതി ജനുവരിയില്‍ 28 ശതമാനം കുറഞ്ഞ് 12 ലക്ഷം ടണ്ണിലെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ സസ്യ എണ്ണ വാങ്ങുന്ന രാജ്യമാ കഴിഞ്ഞ വര്‍ഷം ജനുവരിയി ഇറക്കുമതി 16.61 ലക്ഷം ടണ്‍ ആയിരുന്നു.

നടപ്പ് എണ്ണ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (നവംബര്‍-ജനുവരി) മൊത്തം ഇറക്കുമതി മുന്‍ വര്‍ഷം ഇതേ പാദത്തിലെ 47.73 ലക്ഷം ടണ്ണില്‍ നിന്ന് 23 ശതമാനം ഇടിഞ്ഞ് 36.73 ലക്ഷം ടണ്ണായി.

സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ)യുടെ കണക്കനുസരിച്ച് ഈ വര്‍ഷം ജനുവരിയില്‍ ഏകദേശം 7,82,983 ടണ്‍ പാം ഓയിലും 4,08,938 ടണ്‍ സോഫ്റ്റ് ഓയിലും രാജ്യം ഇറക്കുമതി ചെയ്തു.

ഫെബ്രുവരി ഒന്നിലെ കണക്കനുസരിച്ച്, മൊത്തം ഭക്ഷ്യ എണ്ണകളുടെ സ്റ്റോക്ക് 26.49 ലക്ഷം ടണ്ണാണ്, ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.64 ശതമാനം കുറവാണ്.

കുറഞ്ഞ ഉല്‍പ്പാദനം, ആഗോള സാമ്പത്തിക പ്രശ്‌നങ്ങള്‍, വിതരണ പരിമിതികള്‍ എന്നിവ കാരണം നിലവില്‍ കുറഞ്ഞ ഭക്ഷ്യ എണ്ണകളുടെ വില ഈ വര്‍ഷം ഉയര്‍ന്നേക്കുമെന്ന് എസ്ഇഎ പറഞ്ഞു.

ഇന്ത്യ പ്രധാനമായും പാമോയില്‍ ഇറക്കുമതിചെയ്യുന്നത് മലേഷ്യയിലും ഇന്തോനേഷ്യയിലും നിന്നാണ്. എന്നാല്‍ അവര്‍ ബയോ ഡീസല്‍ ഉല്‍പാദനത്തിനായി വഴിതിരിച്ചുവിടുന്നതിനാല്‍ ഭക്ഷ്യ എണ്ണ ആവശ്യകതകള്‍ക്കുള്ള പാമോയിലിന്റെ ലഭ്യത കുറഞ്ഞു.ഇത് ഈ വര്‍ഷം വിലയില്‍ വര്‍ധനയുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള പാം ഓയില്‍ ഉല്‍പ്പാദനം കാലാനുസൃതമായി കുറവായിരുന്നു, ഇത് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലും സ്റ്റോക്കുകള്‍ കുറയ്ക്കുന്നതിന് കാരണമായി.

ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് പാം ഓയിലും അര്‍ജന്റീനയില്‍ നിന്ന് സോയാബീന്‍ ഉള്‍പ്പെടെ ചെറിയ അളവില്‍ ക്രൂഡ് സോഫ്റ്റ് ഓയിലും ഇറക്കുമതി ചെയ്യുന്നു. ഉക്രെയ്‌നില്‍ നിന്നും റഷ്യയില്‍ നിന്നും സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്യുന്നു.

Tags:    

Similar News