ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യങ്ങള്‍ പകുതിപോലും നേടാനാകില്ല
- ഓഹരിവിറ്റഴിക്കലില്‍ 30,000 കോടി രൂപയുടെ കുറവുണ്ടായേക്കാം
- സംസ്ഥാന, പൊതു തെരഞ്ഞെടുപ്പുകള്‍ ഓഹരിവിറ്റഴിക്കലിന് തടസമാകും
ഈ വര്‍ഷം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ആസൂത്രിത വില്‍പ്പനയില്‍ (ഓഹരി വിൽപ്പന) നിന്ന് ലക്ഷ്യമിടുന്ന വരുമാനത്തിന്റെ പകുതി പോലും സമാഹരിക്കുന്നതിന് പാടുപെടുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സര്‍ക്കാര്‍ മുഗണനകള്‍ മാറ്റുന്നതിനാല്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യങ്ങള്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.
ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യത്തില്‍ 2023-24ല്‍ സര്‍ക്കാരിന് 30,000 കോടി രൂപയുടെ കുറവുണ്ടായേക്കാം. 2024 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിറ്റഴിക്കലിലൂടെ 51,000 കോടി രൂപയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2023-24 ല്‍, ഐഡിബിഐ ബാങ്കിലെ ഓഹരി വില്‍പ്പനയിലൂടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍എംഡിസി സ്റ്റീലിന്റെ സ്വകാര്യവല്‍ക്കരണത്തിലൂടെയുമാണ് 51,000 കോടി രൂപ പ്രതീക്ഷിച്ചിരുന്നത്.
എന്നിരുന്നാലും, ബാങ്കിംഗ് റെഗുലേറ്ററായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഐഡിബിഐയ്ക്കായി ഓഹരി വാങ്ങുന്നവരെ പരിശോധിക്കുന്നതിലെ കാലതാമസം 2024 ലെ പൊതു തിരഞ്ഞെടുപ്പിനപ്പുറത്തേക്ക് വില്‍പ്പനയുടെ സമയക്രമം നീട്ടി.
തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ എന്‍എംഡിസി സ്റ്റീലിന്റെ വില്‍പ്പന ഈ വര്‍ഷം നടക്കില്ല. കമ്പനിയുടെ പ്രധാന പ്ലാന്റ് ധാതു സമ്പന്നമായ സംസ്ഥാനമായ ഛത്തീസ്ഗഡിലാണ്. അവിടെ ഇത് ഒരു പ്രധാന തൊഴില്‍ ദാതാവാണ്, വില്‍പ്പനയ്ക്കെതിരെ യൂണിയനുകള്‍ പ്രതിഷേധിച്ചിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ചില ചെറിയ ഓഹരി വിറ്റഴിക്കലുകള്‍ കൈവരിക്കാമെങ്കിലും, അത് മൊത്തത്തിലുള്ള ലക്ഷ്യത്തിന്റെ പകുതിയേക്കാള്‍ കുറവായിരിക്കും.
2019 മുതല്‍ സ്റ്റീല്‍, വളം, എണ്ണ, വാതകം എന്നിവയുള്‍പ്പെടെ നിരവധി മേഖലകളിലെ കമ്പനികളെ വില്‍ക്കാനുള്ള പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിന് പിന്തുടരാനായില്ല, ഇത് ഭൂവുടമസ്ഥത, യൂണിയന്‍ എതിര്‍പ്പ് തുടങ്ങിയ പ്രശ്‌നങ്ങളാല്‍ തടസപ്പെട്ടിരുന്നു.
ഈ വര്‍ഷം ഇതുവരെ 8,000 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പുവര്‍ഷത്തെ ലക്ഷ്യത്തിലെ ചില കുറവ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന ഉയര്‍ന്ന ലാഭവിഹിതം നികത്തുമെന്ന് സൂചനയുമുണ്ട്.
സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ലാഭവിഹിതം 43,000കോടിയാണ്. ഈ ലക്ഷ്യം മറികടക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് 20,300 കോടി രൂപ ലഭിച്ചിട്ടുണ്ട്. അതേസമയം
സ്വകാര്യവല്‍ക്കരണ കാലതാമസം സര്‍ക്കാരിന്റെ ധനക്കമ്മി ലക്ഷ്യമായ ജിഡിപിയുടെ 5.9% എന്നതിനെ ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.