ഇന്ത്യൻ കമ്പനികള്‍ 2023-ല്‍ 10% ശമ്പളവര്‍ധന നൽകാൻ സാധ്യത: റിപ്പോര്‍ട്ട്

മുംബൈ: വര്‍ധിച്ചുവരുന്ന തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും ഉദ്യോഗാര്‍ത്ഥികളുടെ കുറവും മുലം ഇന്ത്യൻ കമ്പനികള്‍ ഈ വർഷം  ജീവനക്കാർക്ക് 10 ശതമാനം വരെ ശമ്പള വർദ്ധനവ് നൽകാൻ സാധ്യതയുണ്ടെന്ന് ഗ്ലോബല്‍ അഡൈ്വസറി, ബ്രോക്കിംഗ്, സൊല്യൂഷന്‍സ് കമ്പനിയായ വില്ലിസ് ടവേഴ്സ് വാട്സണ്‍സ് തങ്ങളുടെ സാലറി ബജറ്റ് പ്ലാനിംഗ് റിപ്പോർട്ടിൽ പറയുന്നു. 2022-23ല്‍ ശമ്പള ചെലവിൽ 10 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു; മുന്‍വർഷം ഇത് 9.5 ശതമാനം വർദ്ധനവായിരുന്നു. 2022 ഏപ്രില്‍, മെയ് മാസങ്ങളില്‍ 168 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയുടെ […]

Update: 2022-08-16 22:43 GMT

മുംബൈ: വര്‍ധിച്ചുവരുന്ന തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും ഉദ്യോഗാര്‍ത്ഥികളുടെ കുറവും മുലം ഇന്ത്യൻ കമ്പനികള്‍ ഈ വർഷം ജീവനക്കാർക്ക് 10 ശതമാനം വരെ ശമ്പള വർദ്ധനവ് നൽകാൻ സാധ്യതയുണ്ടെന്ന് ഗ്ലോബല്‍ അഡൈ്വസറി, ബ്രോക്കിംഗ്, സൊല്യൂഷന്‍സ് കമ്പനിയായ വില്ലിസ് ടവേഴ്സ് വാട്സണ്‍സ് തങ്ങളുടെ സാലറി ബജറ്റ് പ്ലാനിംഗ് റിപ്പോർട്ടിൽ പറയുന്നു.

2022-23ല്‍ ശമ്പള ചെലവിൽ 10 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു; മുന്‍വർഷം ഇത് 9.5 ശതമാനം വർദ്ധനവായിരുന്നു.

2022 ഏപ്രില്‍, മെയ് മാസങ്ങളില്‍ 168 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ ഇന്ത്യയിലെ 590 കമ്പനികൾ ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ തൊഴിലുടമകളില്‍ പകുതിയിലധികം (58 ശതമാനം) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്ന ശമ്പള വര്‍ധനവ് തങ്ങളുടെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നാൽ, നാലിലൊന്ന് (24.4 ശതമാനം) പേര്‍ ബജറ്റില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

2021-22 നെ അപേക്ഷിച്ച് 5.4 ശതമാനം തൊഴിലുടമകള്‍ മാത്രമേ ശമ്പളത്തിനുള്ള ബജറ്റ് കുറച്ചിട്ടുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യ-പസഫിക് (എപിഎസി; APAC) മേഖലയിൽ 10 ശതമാനം ശമ്പളവര്‍ധനവ് ഉണ്ടാകുമെന്ന കണക്കിൽ ഇന്ത്യ തന്നെയാണ് മുന്നിലെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

അടുത്ത വര്‍ഷം ചൈനയില്‍ 6 ശതമാനവും ഹോങ്കോങ്ങിലും സിംഗപ്പൂരിലും 4 ശതമാനം വീതവും ശമ്പളവര്‍ധനവ് പ്രതീക്ഷിക്കുന്നു.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എഞ്ചിനീയറിംഗ്, സെയില്‍സ്, സാങ്കേതിക വൈദഗ്ധ്യമുള്ള ട്രേഡുകള്‍, ധനകാര്യം എന്നിവയാണ് അടുത്ത 12 മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തുക എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ തൊളിലാഴികളുടെ കൊഴിഞ്ഞ്‌പോക്കിന്റെ നിരക്ക് ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 15.1 ശതമാനമായി തുടരുന്നു. ഇതിന് തൊട്ടുപിന്നാലെ ഹോങ്കോങ്ങുണ്ട്.

സാമ്പത്തിക സേവനങ്ങള്‍, ബാങ്കിംഗ്, സാങ്കേതികവിദ്യ, മീഡിയ, ഗെയിമിംഗ് മേഖലകളില്‍ യഥാക്രമം 10.4 ശതമാനം, 10.2 ശതമാനം, 10 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ധനവ് പ്രതീക്ഷിക്കുന്നതെന്ന് വില്ലിസ് ടവേഴ്സ് വാട്സണ്‍സ് കണ്‍സള്‍ട്ടിംഗ് ലീഡര്‍ (ഇന്ത്യ) രജുല്‍ മാത്തൂര്‍ പറഞ്ഞു.

Tags:    

Similar News