ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കാന്‍ ഡിക്സണ്‍ ടെക്നോളജിയുമായി ഷഓമിയുടെ പങ്കാളിത്തം

  • നോയിഡ പ്ലാന്‍റില്‍ ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ ഉല്‍പ്പാദനം തുടങ്ങും
  • കഴിഞ്ഞ പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു
  • ഇന്ത്യ-ചൈന സംഘര്‍ഷവാസ്ഥ പ്രകടനത്തെ ബാധിച്ചു
;

Update: 2023-06-01 10:04 GMT
xiaomi partners with dixon technology to manufacture phones in india
  • whatsapp icon

ആഭ്യന്തര വിപണിയിലെ വില്‍പ്പനയ്ക്കും കയറ്റുമതിക്കുമായി ഇന്ത്യയില്‍ സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കാൻ ഡിക്‌സൺ ടെക്‌നോളജീസുമായി സഹകരിക്കുമെന്ന് ഷവോമി ഇന്ത്യ അറിയിച്ചു. തങ്ങളുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങൾ വഴി ഷഓമിക്കായി ഒരു കംപൊണന്‍റ് ഇക്കൊസിസ്റ്റം സജ്ജമാക്കാനും പങ്കാളിത്തത്തിന്‍റെ ഭാഗമായി ഡിക്സണ്‍ ടെക്നോളജീസ് ശ്രമിക്കും.

നോയിഡയിലെ 320,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ സജ്ജീകരണത്തില്‍ ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ ഷഓമി സ്മാർട്ട്ഫോണുകളുടെ ഉത്പാദനം ആരംഭിക്കാനാണ് ഡിക്സൺ ലക്ഷ്യമിടുന്നത്. ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതിയുടെ (പിഎല്‍ഐ) പ്രയോജനം നേടുന്നതിന് ആഭ്യന്തര നിർമ്മാതാക്കളുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈനീസ് ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളായ ഷഓമിയോട് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ വിതരണ ശൃംഖല കൂടുതൽ ആഴത്തിലാക്കാനും ഷഓമി ശ്രമം നടത്തുകയാണ്. "ഈ പങ്കാളിത്തത്തിലൂടെ ഡിക്‌സണിന്റെ നിർമ്മാണ മികവും മികച്ച എക്‌സിക്യൂഷൻ ട്രാക്ക് റെക്കോർഡും ഷഓമിയുടെ വൈദഗ്ധ്യവുമായും ഇന്ത്യൻ ബിസിനസ് ഇക്കോസിസ്റ്റത്തിലെ നേതൃത്വവുമായും ചേരുന്നത് ഗുണഫലങ്ങള്‍ സൃഷ്ടിക്കും. ഇത് "മേക്ക് ഇൻ ഇന്ത്യ" ഉദ്യമത്തിലും ഒരു പ്രധാന നാഴികക്കല്ലാണ്," , ഡിക്സൺ ടെക്നോളജീസ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അതുൽ ബി ലാൽ പറഞ്ഞു.

സ്‍മാർട്ട് ഫോണ്‍ വിപണിയില്‍ മൊത്തത്തില്‍ പ്രകടമാകുന്ന മാന്ദ്യത്തിന് പുറമേ, ഇന്ത്യന്‍ വിപണിയില്‍ ഷഓമി സവിശേഷമായും തിരിച്ചടി നേരിടുകയാണ്. ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ ഉടലെടുത്ത വിവിധ സംഘടര്‍ഷാവസ്ഥകള്‍ ഇന്ത്യയിലെ ഷഓമിയുടെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. തുടർച്ചയായി അഞ്ച് വര്‍ഷക്കാലം ഇന്ത്യയിലെ സ്‍മാര്‍ട്ട്ഫോണ്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരായിരുന്ന ഷഓമി ഇക്കഴിഞ്ഞ പാദത്തില്‍ നാലാം സ്ഥാനത്തേക്ക് എത്തി. 2022ല്‍ ഉടനീളം കമ്പനി ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടി നേരിട്ടിരുന്നു.

16.4 ശതമാനം വിപണി വിഹിതവുമായി 5 മില്യണ്‍ ഹാന്‍ഡ്‍സെറ്റുകളുടെ ചരക്കുനീക്കമാണ് കഴിഞ്ഞ പാദത്തില്‍ ഷഓമി നടത്തിയത്. 2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ 8.5 മില്യണ്‍ ഹാന്‍ഡ്‍സെറ്റുകളുടെ ചരക്കുനീക്കം നടന്ന സ്ഥാനത്താണിത്. 

Tags:    

Similar News