യുഎസ്സിനും ചൈനയ്ക്കും താല്‍പര്യം കുറഞ്ഞു; ഇന്ത്യയുടെ വജ്ര കയറ്റുമതിയില്‍ ഇടിവ്

  • യുഎസ്സിലെയും ചൈനയിലെയും സാമ്പത്തികരംഗത്തെ മാന്ദ്യം ഇന്ത്യന്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു
  • ഹബ് ഓഫ് കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ട്‌സ് എന്ന് അറിയപ്പെടുന്നതു ഇന്ത്യയാണ്
  • കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടിന്റെ കയറ്റുമതി 10 ശതമാനം ഇടിഞ്ഞ് 22 ബില്യന്‍ ഡോളറിലെത്തി

Update: 2023-05-18 11:45 GMT

യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയുടെ വജ്ര കയറ്റുമതിയില്‍ ഇടിവ് നേരിട്ടു. ലോകത്തിലെ 90 ശതമാനത്തിലധികം വരുന്ന വജ്രങ്ങള്‍ വെട്ടി മിനുക്കിയെടുക്കുന്നതും ഇന്ത്യയിലാണ്. ഹബ് ഓഫ് കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ട്‌സ് എന്ന് അറിയപ്പെടുന്നതും ഇന്ത്യയാണ്. ലോകത്തിലെ ഏറ്റവും വലിയ പോളിഷ്ഡ് ഡയമണ്ട് വ്യവസായം സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ സൂറത്തിലാണ്.

2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടിന്റെ കയറ്റുമതിയില്‍ 10 ശതമാനം ഇടിഞ്ഞ് 22 ബില്യന്‍ ഡോളറിലെത്തിയതായി ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ പറഞ്ഞു.

യുഎസ്സിലെയും ചൈനയിലെയും സാമ്പത്തികരംഗത്തെ മാന്ദ്യവും റഷ്യയില്‍നിന്നുള്ള അസംസ്‌കൃത രത്‌നകല്ലുകളുടെ (rough diamonds) സപ്ലൈയുമൊക്കെ ഇന്ത്യന്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ച ഘടകങ്ങളാണ്.

യുഎസ്സിലെയും ചൈനയിലെയും സാമ്പത്തികരംഗത്തെ മാന്ദ്യം ഇന്ത്യന്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. ആഗോള വജ്ര ഡിമാന്‍ഡിന്റെ 10 ശതമാനം ചൈനയില്‍ നിന്നാണ്. പക്ഷേ, കൊവിഡ്19 നിയന്ത്രണങ്ങള്‍ കാരണം ചൈനയില്‍നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞു. ചൈനയ്ക്കു പുറമെ ഏറ്റവും കൂടുതല്‍ വജ്രത്തിന് ഡിമാന്‍ഡ് വരുന്നത് യുഎസ്സില്‍ നിന്നാണ്. എന്നാല്‍ അവിടെ പണപ്പെരുപ്പം വര്‍ധിക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇതു വജ്രത്തിന്റെ ഡിമാന്‍ഡിനെ സാരമായി ബാധിച്ചു.

വജ്ര കയറ്റുമതിയുടെ കാര്യമെടുത്താല്‍ യുഎസ്സും, ചൈനയുമാണ് ഇന്ത്യയുടെ പ്രധാന വിപണി.

' ഇത് ഒരു പ്രയാസകരമായ വര്‍ഷമായിരിക്കുമെന്ന് ' ബ്ലൂംബര്‍ഗ് ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വിപുല്‍ ഷാ പറഞ്ഞു. യുഎസ്സിലെ മാന്ദ്യം, കൊവിഡ്19 പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷവും ചൈനയില്‍ പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള വളര്‍ച്ച, അസ്ഥിരമായ സ്വര്‍ണ്ണ വില എന്നിവ ഇന്ത്യന്‍ വജ്ര വ്യാപാരികള്‍ക്ക് കഠിനവും വെല്ലുവിളിയും നിറഞ്ഞൊരു സാഹചര്യമുണ്ടാക്കിയെന്ന് ഷാ പറഞ്ഞു.

Tags:    

Similar News