നീരജിന് 'വെള്ളി' തിളക്കം, കാത്തിരിക്കുന്നത് സമ്മാന പെരുമഴ
ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് സമ്മാനമായി ആനന്ദ് മഹീന്ദ്രയുടെ വക എക്സ്യുവി 700, ഹരിയാന സര്‍ക്കാരിന്റെ ആറ് കോടി രൂപ തുടങ്ങി ഈ 24 കാരനുമേല്‍ സമ്മാനങ്ങളുുടെ പെരുമഴയായിയരുന്നു. ഇപ്പോള്‍ നീരജ് ചോപ്ര എറിഞ്ഞു വീഴ്ത്തിയ വെള്ളിമെഡലിലും സമ്മാനപ്പെരുമഴയുടെ ആകാംക്ഷയിലാണ് കായിക പ്രേമികള്‍. ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി ഉറപ്പിച്ചത്. പരിക്കുകള്‍ ആശങ്ക നല്‍കിയെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് ചോപ്ര തന്നെ ഇന്ത്യന്‍ പതാക വഹിക്കാനുള്ള സാധ്യത ഇതോടെ […]
ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് സമ്മാനമായി ആനന്ദ് മഹീന്ദ്രയുടെ വക എക്സ്യുവി 700, ഹരിയാന സര്‍ക്കാരിന്റെ ആറ് കോടി രൂപ തുടങ്ങി ഈ 24 കാരനുമേല്‍ സമ്മാനങ്ങളുുടെ പെരുമഴയായിയരുന്നു. ഇപ്പോള്‍ നീരജ് ചോപ്ര എറിഞ്ഞു വീഴ്ത്തിയ വെള്ളിമെഡലിലും സമ്മാനപ്പെരുമഴയുടെ ആകാംക്ഷയിലാണ് കായിക പ്രേമികള്‍. ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി ഉറപ്പിച്ചത്. പരിക്കുകള്‍ ആശങ്ക നല്‍കിയെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് ചോപ്ര തന്നെ ഇന്ത്യന്‍ പതാക വഹിക്കാനുള്ള സാധ്യത ഇതോടെ തെളിയുകയാണ്. ഓഗസ്റ്റ് അഞ്ചാം തിയതിയാണ് നീരജിന്റെ യോഗ്യതാ മത്സരം. ഏഴാം തിയതി ഫൈനല്‍ നടക്കും. ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര. രാജ്യത്തെ വ്യക്തിഗത നേട്ടങ്ങളുടെ പട്ടികയില്‍ സ്വര്‍ണാരൂഢനായ നീരജിന്റെ മെഡല്‍ വേട്ടകള്‍ക്കൊപ്പം ഇതുവരെ നേടിയ പാരിദോഷികങ്ങളും ഒന്നു കണ്ണോടിക്കാം.
കോടികള്‍ കയ്യില്‍ നല്‍കിയ ഒളിമ്പിക്സ്
പഞ്ച്കുളയിലെ അത്ലറ്റിക്സിലെ എക്സലന്‍സ് സെന്ററിന്റെ തലവാനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഹരിയാന മുഖ്യമന്ത്രി എംഎല്‍ ഖട്ടര്‍ പ്രഖ്യാപിച്ചിരുന്നു. കായിക നിയമമനുസരിച്ച് ആറ് കോടി രൂപയും, മുന്‍നിര ജോലിയും ഒപ്പം സ്വന്തമായി ഭൂമിയ്ക്കും നീരജ് ചോപ്ര അര്‍ഹനാണെന്നാണ് അന്ന് ഖട്ടര്‍ വ്യക്തമാക്കിയിരിക്കുന്നു. കുടുംബ വേരുകള്‍ പരാമര്‍ശിച്ച് എല്ലാ പഞ്ചാബികളുടെ അഭിമാനമുയര്‍ത്തിയതിന് രണ്ട് കോടി രൂപയാണ് പ്രത്യേക പാരിതോഷികമായി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ താരമായതിന് മണിപ്പൂര്‍ സര്‍ക്കാരും ഒരു കോടി പ്രഖ്യാപിച്ചിരുന്നു.
ഏറെത്താ ദുരത്തോളം സമ്മാനം
ക്രിക്കറ്റ് പ്രേമികള്‍ക്കും അഭിമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു ബിസിസിഐ സമ്മാനിച്ചത്. കാരണം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ചോപ്രയ്ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കി. തീര്‍ന്നില്ല, തൊട്ട് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്‌സും അത്‌ലറ്റിന് ഒരു കോടി രൂപയും. ഇന്ത്യന്‍ ഒളിമ്പിക്സ് അസ്സോസിയേഷനില്‍ നിന്ന് 75 ലക്ഷവും താരത്തെ തേടിയെത്തി.
രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയതിന് ഒരു വര്‍ഷത്തേയ്ക്ക് പരിധിയില്ലാത്ത സൗജന്യ വിമാന യാത്രയാണ് ഇന്‍ഡിയോ എയര്‍ലൈന്‍സ് ഓഫര്‍ ചെയ്തത്. 2021 ലെ ഏറ്റവും പുതിയ മോഡലായ എക്സ്യുവി 700 ആണ് നീരജ് ചോപ്രയെ കാത്തിരുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്ര പ്രഖ്യാപം വാഹന പ്രേമികളെ ആഹ്ലാദത്തിലാഴ്ത്തുന്നതായിരുന്നു. റിയല്‍റ്റി സ്ഥാപനമായ എലാന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രാകേഷ് കപൂര്‍ ചോപ്രയ്ക്ക് 25 ലക്ഷം രൂപയാണ് ഓഫര്‍ ചെയ്തത്.
ജപ്പാനിലെ ഒളിമ്പിക്സ് വേദിയില്‍ നീരജിന്റെ കന്നി പ്രകടനമായിരുന്നു. 87.58 മീറ്റര്‍ ദൂരം എറിഞ്ഞു വീഴ്ത്തിയ സ്വര്‍ണതിളക്കം നീരജെന്ന അത്ലറ്റിന് സമ്മാനിച്ചത് സമ്മാനങ്ങളും വന്‍ സ്വീകരണങ്ങളുമായിരുന്നു. എന്നാല്‍ ഈ സ്വീകരണങ്ങളും തിരക്കുകളും നീരജിന്റെ പരിശീലനത്തെ ബാധിച്ചതായി പരിശീലകന്‍ വ്യക്തമാക്കിയിരുന്നു. ഒളിമ്പിക്സ് നേട്ടം ഒരു വര്‍ഷം തികയുന്ന വേളയില്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളിയില്‍ താരത്തിനെ കാത്തിരിക്കുന്നതും വന്‍ ഓഫറുകളാണെന്നതില്‍ സംശയമില്ല.